Movie News

‘ഹൃദയപൂര്‍വ്വ’ത്തിന് തൽക്കാലം ബ്രേക്ക്; ‘എമ്പുരാന്‍’ വരവിനുള്ള തയ്യാറെടുപ്പുകളിലേക്ക് മോഹന്‍ലാല്‍ – mohanlal to take part in empuraan promotions

എമ്പുരാന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഹൃദയപൂർവ്വം സിനിമയുടെ ഷെഡ്യൂൾ ബ്രേക്കിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

2015 ല്‍ പുറത്തെത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. അഖില്‍ സത്യന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികള്‍ക്ക് ജസ്റ്റിൻ പ്രഭാകരന്‍ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് കെ രാജഗോപാൽ.

എന്നാൽ എമ്പുരാന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് ആറു മണിക്ക് തുടങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അവിടത്തെ ടൈം സോൺ അനുസരിച്ചായിരിക്കും പ്രദർശന സമയം ക്രമീകരിക്കുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്ന‍‍ഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

STORY HIGHLIGHT: mohanlal to take part in empuraan promotions