Movie News

രാജാ സാബ് റിലീസ് അനിശ്ചിതത്വം തുടരുന്നു – prabhas horror comedy the raja saab

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം ‘രാജാ സാബി’ന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ചിത്രം ആദ്യം ആസൂത്രണം ചെയ്തതുപോലെ ഏപ്രിൽ 10 ന് പ്രദർശനത്തിന് എത്തില്ലെന്ന് ഉറപ്പായതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചിത്രത്തിന്‍റെ റിലീസ് 2025 ഏപ്രില്‍ മാസം എന്നതാണ് നേരത്തെ കേട്ടതെങ്കിലും സംവിധായകനും നിർമ്മാണ കമ്പനിയായ പീപ്പിൾ മീഡിയ ഫാക്ടറിയും മൗനം പാലിക്കുന്നു. എന്നാൽ പ്രഭാസിന്റെ കണങ്കാലിന് പരിക്കേറ്റതാണ് ചിത്രത്തിന്‍റെ കാലതാമസത്തിന് കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതമായി നീളുന്നതിന് കാരണം പ്രഭാസ് അല്ലെന്നാണ് വിവരം.

ഏപ്രിൽ 10 ന് രാജാ സാബ് പ്ലാൻ ചെയ്തതുപോലെ റിലീസ് ചെയ്യില്ല എന്നത് സത്യമാണ്. എന്നിരുന്നാലും, അത് പ്രഭാസിന്റെ ആരോഗ്യസ്ഥിതിയോ മറ്റ് പ്രൊജക്ടുകള്‍ കൊണ്ടോ അല്ല. സിനിമയുമായി അടുത്ത വൃത്തം പ്രതികരിച്ചു. നിതി അഗര്‍വാള്‍, മാളവിക മോഹനന്‍ എന്നിവര്‍ നായികമാരായി എത്തുന്ന രാജാ സാബ് ഒരു സൂപ്പര്‍നാച്വുറല്‍ കോമഡി ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ട്.

STORY HIGHLIGHT: prabhas horror comedy the raja saab