വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും കൈയ്യിൽനിന്ന് കുരങ്ങ് സാധനങ്ങൾ തട്ടിയെടുക്കുന്നത് സാധാരണ കാഴ്ച്ചയാണ്. അങ്ങനെ കുരങ്ങ് തട്ടിയെടുത്ത സാധനങ്ങൾ തിരിച്ചു വാങ്ങുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്. അങ്ങനെ ഫോൺ തട്ടിയെടുത്ത കുരങ്ങന്റെ കയ്യിൽ നിന്നും അത് വാങ്ങിയെടുക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ഒരാളുടെ കൈയില്‍നിന്ന് വിലകൂടിയ സാംസങ് എസ്25 അള്‍ട്രാ ഫോണ്‍ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് അത് തിരികെ കിട്ടാന്‍ ഉടമ നടത്തുന്ന ശ്രമങ്ങളുമാണ് വീഡിയോയിലുള്ളത്. കാര്‍ത്തിക റാത്തൗഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
View this post on Instagram
വീഡിയോയുടെ തുടക്കത്തില്‍ ഒരു കെട്ടിടത്തിന് മുകളിൽ സാംസങ് എസ്25 അള്‍ട്രാ ഫോണുമായി ഇരിക്കുന്ന കുരങ്ങിനെ കാണാം. കുരങ്ങിന്റെ കൈയില്‍ നിന്ന് ഫോണ്‍ തിരികെ കിട്ടാന്‍ ഉടമയും മറ്റുള്ളവരും ചേര്‍ന്ന് പാക്കറ്റിലുള്ള മാംഗോ ജ്യൂസ് കുരങ്ങിന് എറിഞ്ഞുനല്‍കുന്നു. ജ്യൂസ് കൈയ്യിൽ കിട്ടിയതും ഫോൺ താഴേയ്ക്ക് ഇട്ടുകൊടുക്കുന്ന കുരങ്ങിനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനോടകം നിരവധിയാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.
STORY HIGHLIGHT: monkey trades samsung s25 ultra for mango juice