കഴിഞ്ഞ കുറെ നാളുകളായി ബാല – എലിസബത്ത് ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ മുന്‍ പങ്കാളി എലിസബത്ത് ഉദയനെതിരെ വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ബാല. എലിസബത്തിന് ഇപ്പോള്‍ ആവശ്യം മാധ്യമശ്രദ്ധയല്ല, വൈദ്യസഹായമാണെന്നും. യൂട്യൂബര്‍മാര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാല പറഞ്ഞു.
‘നിയമപ്രകാരം എല്ലാ കാര്യങ്ങളും മുന്നോട്ടുപോകുന്നുണ്ട്. എന്റെ ജീവിതത്തില്‍ എലിസബത്ത് എന്റെ കൂടെയുണ്ടായിരുന്നു. ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. കുറച്ചുപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലെ കാര്യങ്ങള്‍ പുറത്ത് ഒരാള്‍ക്കും മനസിലാവില്ല. എലിസബത്ത് ഒരു ഡോക്ടറാണെന്ന് പറയുന്നു. അവരുടെ രണ്ടു ചേട്ടന്മാരും ഡോക്ടര്‍മാരാണ്. അവരുടെ അച്ഛനന്മമാര്‍ പഠിച്ചവരാണ്, പ്രൊഫസര്‍മാരാണ്. ഉദയന്‍ അദ്ദേഹം വളരെ നല്ല മനുഷ്യനാണ്, എലിസബത്തിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരോട് ആരോടും എനിക്ക് തര്‍ക്കമില്ല.
എലിസബത്തിന് എന്താണ് വേണ്ടത്? മെഡിക്കല്‍ അറ്റന്‍ഷനാണ്, മീഡിയ അന്റന്‍ഷനല്ല ആവശ്യം. ഞാന്‍ ജീവിച്ച ഒരു മനുഷ്യനാണ്, എനിക്കേ അതിന്റെ കാര്യങ്ങള്‍ അറിയുകയുള്ളൂ. ഡിപ്രഷനിലുള്ള, മരുന്ന് കഴിക്കുന്ന ഒരാള്‍ ഇങ്ങനെ കൊണ്ടുവന്നാല്‍, എന്റെ മനസാക്ഷിക്ക് ഇത് തെറ്റെന്ന് തോന്നുന്നു. അവര്‍ക്ക് വൈദ്യസഹായം വേണം. ഞാന്‍ ഓരോ വാക്കും സൂക്ഷിച്ചാണ് പറയുന്നത്. ഞാന്‍ സ്‌നേഹിച്ച പെണ്ണ് എലിസബത്തിനുവേണ്ടി… ഒന്ന് വിചാരിക്കുക, എലിസബത്തിന്റെ കുടുംബത്തില്‍ ഞാന്‍ ഒരുഭാഗമായിരുന്നെങ്കില്‍, ഞാന്‍ ഒരു ഡോക്ടറായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്യുമായിരുന്നു. എന്തുകൊണ്ട് എലിസബത്തിന്റെ സഹോദരന്മാരോ അച്ഛനോ അത് ചെയ്യുന്നില്ല?
എല്ലാവര്‍ക്കും അറിയാമല്ലോ ഈ കാര്യം. ഞാന്‍ പറ്റിക്കുകയാണോ? അഭ്യര്‍ഥിക്കുകയാണ്, ഞാനും കോകിലയും നന്നായി ജീവിക്കട്ടെ. നിങ്ങള്‍ക്ക് എല്ലാകാര്യവും അറിയാം. ഇതെന്റെ അവസാനത്തെ വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാന്‍ പറ്റില്ല. എനിക്കുള്ള ഉത്കണ്ഠപോലും നിങ്ങള്‍ക്കില്ലേ? ഇത് കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല. എല്ലാവരും പഠിച്ചവരാണ്. ഈ വിഷയം നിര്‍ത്തുക. ഞാനും കോകിലയും ഒരു വഴക്കിനുമില്ല. ഞാന്‍ റേപ്പ് ചെയ്തിട്ടില്ല. യൂട്യൂബര്‍മാര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.
ഇന്നുമുതല്‍ എലിസബത്തിനെക്കുറിച്ച് ഞാനോ കോകിലയോ ഒരു വീഡിയോയും ഇടില്ല. ഒരുസമയത്ത് എന്നെ സഹായിച്ചിട്ടുണ്ട്, ഇല്ലെന്ന് ഞാന്‍ പറയില്ല. ഞാന്‍ രോഗിയായിരുന്നപ്പോള്‍ എന്ന ചികിത്സിച്ചു. ബാക്കിയുള്ളവര്‍ ഈ സാഹചര്യം മുതലെടുക്കുകയാണ്, കാശുണ്ടാക്കാന്‍ നോക്കുകയാണ്. ഞാനും എന്റെ കുടുംബവും മനഃസമാധാനമായി ജീവിക്കും. നല്ല മനസുകൊണ്ട് പറയുകയാണ്, ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. എന്നേയും കോകിലയേയും ജനിക്കാന്‍ പോകുന്ന കുട്ടിയേയും വിട്ടേക്ക്. ഞങ്ങളെ വിട്ട് നിങ്ങളുടെ കുടുംബം നോക്കി അന്തസ്സായി പൈസ ഉണ്ടാക്കി നോക്ക്. റേപ്പ് റേപ്പ് എന്ന് പറയരുത്. വലിയ തെറ്റാണത്. മനസ് ഭയങ്കര സങ്കടമായി. ഇതോടെ നിര്‍ത്തണം. അല്ലെങ്കില്‍ നോക്കാം.’ ബാല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിൽ ബാലയും കോകിലയും നേരിട്ടെത്തി മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്സിനുമെതിരെ പരാതി നൽകിയത്. അതേസമയം ബാലയ്‌ക്കെതിരെ എലിസബത്ത് 50 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ഒരു വീഡിയോയും. മറ്റൊരു പുരുഷനെ കിടപ്പുമുറിയിലേക്ക് കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന ശബ്ദസന്ദേശവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
STORY HIGHLIGHT: actor bala elizabeth udayan video message