കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രമായ ‘പെരുസ്’ മാര്‍ച്ച് 21 മുതല്‍ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഐഎംപി ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. എസ് കാര്‍ത്തികേയന്‍, ഹര്‍മണ്‍ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിര്‍മ്മാതാക്കള്‍. ശശി നാഗയാണ് സഹനിര്‍മ്മാതാവ്. വൈഭവ്, സുനില്‍, നിഹാരിക, ബാല ശരവണന്‍, വിടിവി ഗണേഷ്, ചാന്ദിനി, കരുണാകരന്‍ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്. അഡള്‍ട്ട് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കന്‍ ചിത്രം ‘ടെന്‍ടിഗോ’യുടെ തമിഴ് റീമേക്കാണിത്.
ഛായാഗ്രഹണം സത്യ തിലകം, സംഗീതം അരുണ്‍ രാജ്, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ സുന്ദരമൂര്‍ത്തി കെ എസ്, ചിത്രസംയോജനം സൂര്യ കുമാരഗുരു, കലാസംവിധാനം സുനില്‍ വില്ലുവമംഗലത്ത്, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ&ഡയലോഗ്: ബാലാജി ജയരാമന്‍, ലിറിക്‌സ്: അരുണ്‍ ഭാരതി, ബാലാജി ജയരാമന്‍, അസോസിയേറ്റ് ഡയറക്ടര്‍ എ ആര്‍ വെങ്കട്ട് രാഘവന്‍, സൗണ്ട് ഡിസൈന്‍ തപസ് നായക്, ഡിഐ ബീ സ്റ്റുഡിയോ, വി എഫ് എക്‌സ് ഹോകസ് പോകസ്, കോസ്റ്റ്യം ഡിസൈനര്‍ നൗഷാദ് അഹമ്മദ്, മേക്കപ്പ് വിനോദ്, പബ്ലിസിറ്റി ഡിസൈന്‍സ് രഞ്ജിന്‍ കൃഷ്ണന്‍, സ്റ്റില്‍സ്: ടി ജി ദിലീപ് കുമാര്‍.