തെക്കേ അമേരിക്കയിൽ ലഭ്യമാകുന്ന ഒരു പഴവർഗമാണ് അബിയു ഫ്രൂട്ട്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ പഴവർഗ്ഗം നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണെങ്കിൽ ഒരുപാട് രോഗങ്ങൾക്ക് അത് പരിഹാരമായി മാറുകയും ചെയ്യും എന്നാൽ ഇത് നമ്മുടെ നാട്ടിൽ അത്ര സുലഭമായി ലഭിക്കുന്ന ഒന്നല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഒരു പഴം ഒന്ന് കഴിച്ചു നോക്കുന്നത് നല്ലതാണ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം തന്നെ രുചിയിലും മുൻപിലാണ് ഈ പഴം. ഇതിനെക്കുറിച്ച് വിശദമായി അറിയാം
എന്താണ് അബിയു ഫ്രൂട്ട്
തെക്കേ അമേരിക്കയിലെ ആമസോണിയൻ പ്രദേശത്ത് ഉത്ഭവിച്ച ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് അബിയു. കേരളത്തിലും ഇന്ന് ഈ ഫലവൃക്ഷം സർവ്വസാധാരണമാണ്. ഇളനീർ കാമ്പിന്റെയും പൈനാപ്പിളിന്റെയും രുചിയോട് സാമ്യമുള്ള ഈ ഫലം മഞ്ഞ നിറത്തിലാണ്. പോഷകഗുണങ്ങളുടെ കലവറയായ അബിയുവിന് ആരോഗ്യഗുണങ്ങളും ഏറെയാണ്.
ഗുണങ്ങൾ
അബിയു ഫ്രൂട്ട് പലതരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷകസമ്പന്ന ഫലമാണ്. ഇതിൽ പ്രധാനമായും വൈറ്റമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അബിയുവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും സഹായിക്കുന്നു.