കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതാണ് കൂവക്കിഴങ്ങ്. പലരുമില്ലേ ആരോഗ്യഗുണങ്ങൾ അറിയാതെയാണ് ഇത് വാങ്ങി കഴിക്കുന്നത് എന്നാൽ നിരവധി ആരോഗ്യഗുണങ്ങളുള്ള ഈയൊരു ഭക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ് ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ നമുക്കുണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയെടുക്കാം .
എന്താണ് കൂവ കിഴങ്ങ്
കൂവക്കിഴങ്ങ് (Arrowroot) ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ്. ഇതിന്റെ ശാസ്ത്രീയ നാമം മരന്റ അരുണ്ടിനേസിയ എന്നാണ്. ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കൂവക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി ആരോറൂട്ട് എന്നറിയപ്പെടുന്നു. ഇതുപയോഗിച്ച് കൂവപ്പായസവും കൂവനൂറുമെല്ലാം ഉണ്ടാക്കാറുണ്ട്. കൂടാതെ ഈ പൊടി ഉപയോഗിച്ച് പലതരം ഭക്ഷണപദാർത്ഥങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നുഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ ഈ സസ്യം വ്യാപകമായി കൃഷി ചെയ്യുന്നു.
ഗുണങ്ങൾ
പ്രോട്ടീൻ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ബി-വിറ്റാമിനുകളായ റിബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ് എന്നിവയും കൂവയിൽ അടങ്ങിയിട്ടുണ്ട്. കൂവക്കിഴങ്ങ് ദഹനം സുഗമമാക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. കൂടാതെ, ഇത് ചില ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും ഉപയോഗിക്കുന്നു.