റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥിയായ ആണ്‍കുട്ടിയെ ശകാരിച്ച് നടിയും നര്‍ത്തകിയുമായ മലൈക അറോറ. ‘ഹിപ് ഹോപ് ഇന്ത്യ സീസണ്‍ 2’ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് 16-കാരനായ മത്സരാര്‍ഥിയെയാണ് റിയാലിറ്റിഷോ ജഡ്ജായ മലൈക അറോറ ശകാരിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
നിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ എനിക്ക് തരൂ എന്നാണ് മലൈക ആദ്യം 16-കാരനോട് പറയുന്നത്. അതിന്റെ കാരണം തിരക്കിയ മത്സരാര്‍ഥിയോട് അതിന്റെ കാരണവും താരം വെളിപ്പെടുത്തി. മത്സരാര്‍ഥിയായ 16-കാരന്റെ പെരുമാറ്റമാണ് മലൈക അറോറയെ പ്രകോപിപ്പിച്ചത്. മത്സരാര്‍ഥി കണ്ണിറുക്കിയതും ഫ്‌ളൈയിങ് കിസ്സുകള്‍ നല്‍കിയതുമാണ് മലൈക കാരണമായി ചൂണ്ടിക്കാട്ടിയത്.
ചെറിയ പ്രായമുള്ള മത്സരാര്‍ഥിയുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ചും മലൈക സംസാരിച്ചു. സഹ മത്സരാര്‍ഥികളും 16-കാരന്റെ പ്രവർത്തിയെ കുറിച്ച് പറഞ്ഞെത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴ അഭിപ്രായം പറഞ്ഞെത്തിയിരിക്കുന്നത്.
STORY HIGHLIGHT: Malaika Arora scolds contestant