Movie News

കലിപ്പ് ലുക്കിൽ ‘ബസൂക്ക’; മമ്മൂക്കയെ കമ്മന്റ് ബോക്സിൽ സ്നേഹംകൊണ്ട് പൊതിഞ്ഞ് ആരാധകർ – bazooka movie mammootty new poster out

ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ പുതിയ ലുക്കിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും.

മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. മമ്മൂക്കയോടുള്ള ആരാധകരുടെ സ്നേഹമാണ് കമന്റ് ബോക്സിൽ നിറയെ. മമ്മൂട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് അഭ്യഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ താരത്തിന്റെ ഫോസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റാണിത്. അതൊകൊണ്ട് തന്നെ താരത്തിന്റെ സുഖവിവരം തിരക്കിയും ആശ്വാസം പ്രകടിപ്പിച്ചുമാള്ള കമന്റുകളാണ് ഏറെയും. അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിആർ ടീം രംഗത്തെത്തിയിരുന്നു.

മലയാളത്തിലെ തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്.

STORY HIGHLIGHT: bazooka movie mammootty new poster out