മലപ്പുറം: കനത്ത വേനൽ മഴയ്ക്കിടെ മലപ്പുറം വണ്ടൂർ വാണിയമ്പലക്കെ എൽപി സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വീണു. കുട്ടികൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്കൂളിൻ്റെ മേൽക്കൂരയുടെ സീലിങ്ങാണ് തകർന്നുവീണത്. നാലാം ക്ലാസ് വിദ്യാർഥികളുടെ സെൻറ് ഓഫ് പരിപാടി നടക്കുമ്പോഴായിരുന്നു സംഭവം. മഴയ്ക്കൊപ്പം ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനാൽ അപകടമൊഴിവായി. 250 ഓളം കുട്ടികൾ ഹാളിലുണ്ടായിരുന്നു.
പെരുമ്പാവൂർ രായമംഗലത്ത് അതിശക്തമായ കാറ്റിലും മഴയിലും വൻ മരങ്ങൾ കടപുഴകി വീണ് അപകടം. വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. രായമംഗലം പഞ്ചായത്ത് ഓഫീസിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ റോഡരികിൽ നിന്ന വൻമരം കടപുഴകി സമീപത്തെ വീടിന് മുകളിലേക്ക് വീണു. അപകടം മുന്നിൽകണ്ട് ഇവിടത്തെ താമസക്കാരെ സുരക്ഷിതമായ മറ്റൊരു ഇടത്തേക്ക് മാറ്റി. ഇതുകൂടാതെ പലയിടങ്ങളിലും ജാതി മരങ്ങൾ കടപുഴകി വീണു. ചിലയിടങ്ങളിൽ വലിയ വൃക്ഷങ്ങൾ റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത കാറ്റും മഴയും വീടിനു മുകളിൽ തെങ്ങ് വീണ് പരിക്കേറ്റു. കോഴിക്കോട് മുക്കം കൂമ്പാറ പാട്ടില്ലത്ത് ശരീഫയുടെ വീടിനു മുകളിലേക്കാണ് തെങ്ങു വീണത്. ശരീഫയുടെ മകൻ ഇർഷാദിനു പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സംഭവം. കനത്ത് കാറ്റും മഴയുമായിരുന്നു. തെങ്ങ് അടർന്ന് വീഴുകായിരുന്നു. റൂമിൽ കിടന്നുറങ്ങുകയായിരുന്നു ഇർഷാദിനാണ് പരിക്കു പറ്റിത്. 22 വസ്സുണ്ട്. കെഎംസിടി ആശപുത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൂടരഞ്ഞി മേഖലയിൽ കനത്ത മഴ കാറ്റിലും മഴയിലും കൂടരഞ്ഞി കരിങ്കുറ്റി യിൽ തെങ്ങ് കടപുഴകി വൈദ്യുതി പോസ്റ്റ് തകർന്നു. വൈദ്യുതി പോസ്റ്റ് വീണത്ത് അറിയാതെ എത്തിയ ഓട്ടോറിക്ഷ വെദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ശക്തമായ കാറ്റിൽ പത്തനംതിട്ട കോന്നി – കല്ലേലി പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. വൈദ്യുതി പോസ്റ്റ് ഉൾപെടെ തകർന്നു.
content highlight : roof-of-the-school-collapsed-in-vaniyambalaam