ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച നടക്കും. രാവിലെ 9 മുതൽ 11 വരെ എറണാകുളം ടൗൺ ഹാളില്‍ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് തൈക്കൂടത്തുള്ള വീട്ടിലെത്തിച്ച ശേഷം രണ്ടു മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗോപാലകൃഷ്ണന്റെ അന്ത്യം. ചികിത്സയിലായിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. 200 സിനിമകളിൽ 700 ഓളം പാട്ടുകൾ രചിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.
ഭാര്യ: കനകമ്മ. മക്കൾ: രേ, രാഖി, ദിവ്യ, യദുകൃഷ്ണ.
STORY HIGHLIGHT: mankombu gopalakrishnan funeral