Celebrities

അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാൻ നടൻ മോഹൻലാൽ സന്നിധാനത്ത്; ചിത്രങ്ങൾ വൈറലാകുന്നു

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്

അയ്യനെ കാണാൻ നടൻ മോഹൻലാൽ സന്നിധാനത്ത് എത്തി . സുഹൃത്തുക്കൾക്കൊപ്പമാണ് താരം ശബരിമലയിൽ എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

പമ്പയില്‍ എത്തിയ മോഹന്‍ലാല്‍ അവിടെ നിന്നും കെട്ടുനിറച്ച് ഇരുമുടി തലയിലേറ്റി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിര്‍മാല്യം കൂടി തൊഴുത ശേഷമാകും നടന്‍ മലയിറങ്ങുക.

content highlight : mohanlal-sabarimala-visit-photos