മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് ചില പരിഹാരമാർഗങ്ങൾ എന്തെന്ന് നോക്കാം.
മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിത വിയര്‍പ്പ് ഗന്ധം നിയന്ത്രിക്കാം. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പ് ഗന്ധം പോകാന്‍ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും.
സോഡാക്കാരം അഥവാ ബേക്കിംങ് സോഡ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും. അതിനാല്‍ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി, ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ നല്ലതാണ്. വെള്ളത്തില്‍ നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് കുളിക്കുന്നത് തലമുടിയിലെ ദുര്‍ഗന്ധം അകറ്റാൻ സഹായിക്കും.
content highlight : Body odor is bothering you, here’s the solution