വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഇന്റർവ്യൂയിൽ തന്റെ കുടുംബത്തിന് താൻ മിലിട്രിയിൽ ചേരണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ തനിക്ക് മിമിക്രിയോടാണ് താല്പര്യമുണ്ടായിരുന്നതെന്നും പറയുകയാണ് സുരാജ്. ഉടനീളം തമാശ നിറഞ്ഞ സുരാജിന്‍റെ സംസാരം കേട്ട് താന്‍ സുരാജിന്റെ കൗണ്ടറുകളുടെ ഫാനാണെന്ന് വിക്രം പറയുന്നതും പ്രമോഷന്‍ വീഡിയോയില്‍ കാണാം.’ഒരിക്കൽ എയർപോർട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ഒരാൾ വന്നു. ഫോട്ടോ എടുക്കുമ്പോഴാണ് ശ്രദ്ധിച്ചത് അത് വിക്രം സാർ ആയിരുന്നു. അന്ന് മുതൽ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന്. എന്റെ ലൈഫിൽ എനിക്ക് പ്രചോദനമേകിയ വ്യക്തികളിൽ ഒരാളാണ് സാർ. എനിക്കും സിനിമയിൽ വരാൻ വലിയ ആഗ്രഹമായിരുന്നു. അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. അവർക്ക് ഞാൻ ആ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് അത് താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ അച്ഛൻ മിലിട്രി, സഹോദരൻ മിലിട്രി, മാത്രം ഞാൻ മിമിക്രി,’ സുരാജ് പറഞ്ഞു. സുരാജിന്റെ സംസാരം കേട്ട് ചിരിച്ചുപോയ വിക്രം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂവിൽ ഞങ്ങൾ എല്ലാം പ്രേക്ഷകരാണെന്നും തമാശയോടെ പറയുന്നുണ്ട്.