Malappuram

നിക്കാഹ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്ന് മാസം; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം – malappuram native dies

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്. മൂന്ന് മാസം മുൻപാണ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. നാല് വർഷമായി സൗദി പ്രവാസിയാണ്.

മക്ക ഹറമിന് സമീപം അൽ മാക് കമ്പനി ജീവനക്കാരനായിരുന്നു. ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മാസത്തിനുശേഷം വീണ്ടും നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

STORY HIGHLIGHT: malappuram native dies

Latest News