ഇന്ന് നമുക്ക് വളരെ പരിചിതമാണ് കറ്റാർ വാഴ. നിങ്ങൾ കറ്റാർ വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ? കറ്റാർ വാഴ ജെൽ ഉപയോഗിച്ച് നമ്മൾ നിരവധി സൗന്ദര്യ പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇന്ന് എല്ലാവരും കറ്റാർ വാഴയെ സൗന്ദര്യ സംരക്ഷണ മേഖലയിൽ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിയിരിക്കുന്നു. എന്നാൽ മിക്ക ആളുകളും കറ്റാർ വാഴ ജ്യൂസ് കുടിക്കാറില്ല. കറ്റാർ വാഴ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം, ഇത് ദിവസവും കുടിക്കുന്നതിലൂടെ നമുക്ക് എന്ത് മാറ്റങ്ങൾ വരുത്താം അല്ലെങ്കിൽ ഈ ജ്യൂസ് ഉപയോഗിച്ച് നമുക്ക് എന്തുചെയ്യാൻ കഴിയും എന്ന് നോക്കാം. കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങൾ അടങ്ങിയ കറ്റാർ വാഴയാണ് ഇന്ന് വിപണിയിലെ ട്രെൻഡ്.
ഗുണങ്ങൾ
വിറ്റാമിൻ എ, സി, ഇ, ഫോളിക് ആസിഡ്, ബി 1, ബി 2, ബി 3, ബി 6, ബി 12, എല്ലാ ഘടകങ്ങളും അടങ്ങിയ സസ്യങ്ങളിൽ ഒന്നാണ് കറ്റാർ വാഴ. ദഹനക്കേട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപയോഗിക്കാം. നമ്മുടെ സ്വന്തം വീടുകളിൽ വളരുന്ന സസ്യങ്ങൾ പരിശോധിച്ചാൽ, ഏറ്റവും ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കറ്റാർ വാഴ. നമ്മുടെ വീട്ടിൽ ഇത് ഉണ്ടെങ്കിൽ, നമുക്ക് ഇത് പല കാര്യങ്ങൾക്കും ഉപയോഗിക്കാം. ഈ കറ്റാർ വാഴ ജ്യൂസ് വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനായി, കറ്റാർ വാഴയുടെ നടുവിൽ നിന്ന് ഒരു തണ്ട് എടുക്കാം. ഒരു ഗ്ലാസ് ജ്യൂസ് കിട്ടാൻ ഇതിന്റെ ഒരു ചെറിയ കഷണം മതി. ഇതിൽ നിന്ന് ശുദ്ധമായ ജെൽ വേർതിരിച്ചെടുക്കണം. ഇതിന്റെ പച്ച ഭാഗം മുറിച്ചു മാറ്റണം.