താരങ്ങളുടെ വസതികൾ സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് ഒരു സുവർണ്ണാവസരം ഒരുങ്ങുകയാണ്. കോടികൾ പൊടിച്ച് പണിത ആഡംബര വസതി ആരാധകർക്കായി തുറന്ന് കൊടുക്കാൻ പോവുകയാണ് മമ്മൂട്ടിയും കുടുംബവും. പനമ്പള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്ന് കൊടുക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.
തന്റെ വസതി ആളുകൾക്ക് അവധി ആഘോഷിക്കാനുള്ള റിസോർട്ട് മാതൃകയിലേക്ക് മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേൽനോട്ടത്തിൽ എക്സ്ക്ലൂസീവായി രൂപകൽപ്പന ചെയ്ത വീടാണ് പനമ്പള്ളി നഗറിലേത്. അതുകൊണ്ട് തന്നെ മുക്കിലും മൂലയിലും ഒരു മമ്മൂട്ടി ടച്ചുണ്ട്. ബോട്ടിക് വില്ല മോഡലിലാണ് വസതിയുള്ളത്.
പതിറ്റാണ്ടുകളുടെ ഓർമ്മകൾ അടങ്ങിയിരിക്കുന്ന വീടിന്റെ ഓരോ കോണുകൾക്കും ഒരോ കഥ പറയാനുണ്ടാകും. മമ്മൂട്ടിയുടെ ആഡംബര വസതിയിലുള്ള സ്റ്റേക്കേഷനുള്ള ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. റിനോവേഷന്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. . 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.
സിനിമാ രംഗത്തുള്ളവരും ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ എന്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന ചോദ്യങ്ങളാണ് ആരാധകരിൽ നിന്നും ഉയരുന്നത്.
മലയാളത്തിൽ ആദ്യമായാകും ഒരു സെലിബ്രിറ്റി താൻ വർഷങ്ങളോളം താമസിച്ച വസതി ആരാധകർക്കായി തുറന്ന് കൊടുക്കുന്നത്. അടുത്തിടെ ബോളിവുഡ് നടൻ ഷാഹിദ് കപൂർ തന്റെ ആഡംബര വസതി വാടകയ്ക്ക് നൽകിയത് വാർത്തയായിരുന്നു. മാസം 20ലക്ഷം രൂപയാണ് വാടക. മൂന്ന് കാർ പാർക്കിങ് സ്പേസുള്ള അപ്പാർട്മെന്‍റ് 2024 മേയിലാണ് ഷാഹിദും ഭാര്യ മീര കപൂറും ചേർന്ന് വാങ്ങിയത്.
content highlight: bookings-for-staycation-at-mammoottys-house