സിന്ധു കൃഷ്ണയുടെ പുതിയ ക്യു ആന്റ് എ സെഷനും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആരാധകരുടെ രസകരമായ നിരവധി ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സിന്ധു കൃഷ്ണ മറുപടി നല്‍കുന്നുണ്ട്. മകള്‍ ദിയ കൃഷ്ണയുടേയും അശ്വിന്റേയും ജനിക്കാന്‍ പോകുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ എന്ന ചോദ്യത്തിനും സിന്ധു മറുപടി നല്‍കുന്നുണ്ട്.
”അറിയത്തില്ല. ചിലര്‍ ആണ്‍ കുട്ടിയായിരിക്കുമെന്നും ചിലര്‍ പെണ്‍കുട്ടിയായിരിക്കുമെന്നും പറയുന്നു. അമ്മുവിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അവസാനം വരേയും, എന്റെ ഡോക്ടര്‍ പോലും ആണ്‍കുട്ടിയാണെന്ന് തോന്നുന്നുവെന്നാണ് പറഞ്ഞത്. പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയുമായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് വയര്‍ കണ്ടിട്ട് ആണാണെന്ന് തോന്നുന്നുവെന്നാണ്. പക്ഷെ അമ്മു പെണ്ണായിരുന്നു. അതിനാല്‍ എന്താണെന്ന് നമുക്ക് പറയാനാകില്ല. സര്‍പ്രൈസ് ആകട്ടെ. അതാകും നല്ലത്.” എന്നാണ് സിന്ധു നല്‍കുന്ന മറുപടി.
അതേസമയം അഹാനയ്ക്ക് എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നറിയാം. അവളെ എങ്ങനെയാണ് വളര്‍ത്തിയതെന്നും ഒരാള്‍ ചോദിക്കുന്നുണ്ട്. നിങ്ങളുടെ സ്വാധീനം അവളുടെ ക്യാരക്ടറില്‍ കാണാം എന്നും ചോദിച്ചയാള്‍ സിന്ധുവിനോടായി പറയുന്നുണ്ട്. എല്ലാ മക്കള്‍ക്കും നല്ല സ്വാധീനുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളതെന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഇതിനിടെ നിമിഷ് രവിയെക്കുറിച്ചുള്ള അഭിപ്രായ എന്തെന്നും ഒരാള്‍ ചോദിക്കുന്നുണ്ട്.
ഛായാഗ്രാഹകനായ നിമിഷ് രവി അഹാനയുടെ അടുത്ത സുഹൃത്താണ്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിമിഷിന്റെ ജന്മദിനത്തില്‍ അഹാന പങ്കിട്ട കുറപ്പും നേരത്തെ വൈറലായിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് നിമിഷും അഹാനയും നേരത്തെ പറഞ്ഞിട്ടുള്ളത്.
”അതൊരു ഔട്ട് ഓഫ് സിലബസ് ചോദ്യം ആണല്ലോ. നിമിഷ് രവി ഈസ് എ സ്വീറ്റ് ബോയ്. നമ്മള്‍ പരിചയപ്പെടുന്നത് 2016 ലാണ്. അമ്മു കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തപ്പോഴാണ് പരിചയപ്പെടുന്നത്. ജോലിയുടെ കാര്യത്തില്‍ മിടുക്കനാണ്. ഛായാഗ്രാഹകന്‍ എന്ന നിലയിലുള്ള അവന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. അടിപൊളിയാണ്. അവന്‍ കാരണമാണ് അമ്മുവിന് ലൂക്ക ലഭിച്ചത്. വളരെ വളരെ നല്ല പയ്യനാണ്. നല്ല സിനിമകളാണ് നിമിഷിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവസാനം ചെയ്ത ലക്കി ഭാസ്‌കര്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. സ്വീറ്റ് ബോയ് ആണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.” എന്നാണ് നിമിഷ് രവിയെക്കുറിച്ച് സിന്ധു പറയുന്നത്.
പ്രിയപ്പെട്ട ഓര്‍മ്മ പങ്കുവെക്കാനും സിന്ധുവിനോട് ഒരാള്‍ ആവശ്യപ്പെടുന്നുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മ അമ്മുവിന്റെ ജനനമാണെന്നാണ് സിന്ധു പറയുന്നത്. മദര്‍ഹുഡ് ആദ്യമായി അനുഭവിക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ വളരെ സ്‌പെഷ്യലാണ്. അമ്മു ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മയാണെന്നും അവര്‍പറയുന്നു.
അതേസമയം. മറ്റെല്ലാ മക്കള്‍ ജനിച്ച ദിവസവും സന്തോഷമുള്ള ഓര്‍മ്മ തന്നെയാണ്. എങ്കിലും ആദ്യത്തേത് മനസില്‍ അടിപൊളിയായി നില്‍ക്കുന്നത് എന്നും സിന്ധു പറയുന്നു. ഇത് കേള്‍ക്കുന്ന ഓസി, ഇഷാനി, ഹന്‍സു, നിങ്ങളെ പ്രസവിച്ചതും എനിക്ക് വളരെ വളരെ മെമ്മറബിള്‍ ആണ് കെട്ടോ എന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്.
content highlight: sindhu-krishna-talks-about-ahana