തന്റെ ശരീരത്തെ പരിഹസിച്ചും ചീത്ത വിളിച്ചും വരുന്ന കമന്റുകൾക്കുള്ള മറുപടി നൽകി രേണു സുധി. അസഭ്യം കമന്റായി കുറിക്കുന്നവരെ നിയമപരമായി നേരിടാനാണ് രേണുവിന്റെ തീരുമാനം.
സുധിയുടെ മൂത്ത മകൻ കിച്ചുവിനെ പുതിയ വീട്ടിൽ നിന്നും പുറത്താക്കിയോ എന്ന കമന്റുകളോടും രേണു പ്രതികരിച്ചു. സുധി ചേട്ടന്റെ രണ്ട് മക്കളും എന്റെ മക്കൾ തന്നെയാണ്. റിതുലിനെക്കാൾ മുമ്പ് എന്നെ അമ്മേയെന്ന് വിളിച്ചത് കിച്ചുവാണ്. അവൻ കഴിഞ്ഞിട്ട് മാത്രമെ റിതുലിനോട് സ്നേഹമുള്ളു. എനിക്ക് ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ പേരിൽ അല്ല പുതിയ വീടെന്ന് പല ആവർത്തി അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ് കഴിഞ്ഞു.
വീട് വെച്ച് തന്നവരും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഞാൻ കിച്ചുവിനെ അടിച്ച് ഇറക്കുമെന്ന് ഇവർക്ക് പറയാൻ കഴിയുന്നത്. എന്നെ കമന്റ്സിൽ വന്ന് പലരും തെറി വിളിക്കുന്നുണ്ട്. അത് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. എനിക്ക് കെട്ട്യോൻ ഇല്ലാത്തതുകൊണ്ടാണ് ഇവരൊക്കെ പച്ചയ്ക്ക് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്ക് അറിയാം.
എനിക്ക് ഉത്തരവാദിത്വപ്പെട്ട ആരുമില്ലെന്ന് കരുതിയാണ് ഇവർ ഇങ്ങനെ ചീത്ത വിളിക്കുന്നത്. ഇവരിൽ ഒരാളെ എങ്കിലും ഞാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രേണു പറഞ്ഞു. ബിക്കിനി ഷൂട്ട് ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടല്ലോ. പ്രധാനപ്പെട്ട ആളുകളൊക്കെ ചെയ്യാറില്ലേ?. അവരോട് ആരോടും ഇല്ലാത്ത പ്രശ്നമാണ് എന്നോട് ഇവർ തീർക്കുന്നത്.
ബിക്കിനി ഷൂട്ട് ചെയ്യുന്നവരെ മലയാളികൾ ഒരും കമന്റിലൂടെ ഒന്നും പറയുന്നില്ലല്ലോ. ബിക്കിനി ഫോട്ടോഷൂട്ട് തെറ്റാണെന്നല്ല ഞാൻ പറയുന്നത്. എന്ത് ഇടണം, എന്ത് ഇടേണ്ട എന്നത് അവനവന്റെ ഇഷ്ടമാണ്. ഞാൻ ഒരു റീൽ ചെയ്യുന്നത് ഇത്ര വലിയ പാദകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നെഗറ്റീവ് കമന്റ് എനിക്ക് കുഴപ്പമില്ല. പക്ഷെ തെറിയാണ് പലരും വിളിക്കുന്നത്. ഏത് സോങ്ങിന് റീൽ ചെയ്യണമെന്ന് ഞാൻ അല്ലേ തീരുമാനിക്കുന്നത്.
റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണോ?. എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ ഞാൻ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ്. മക്കളെ പോറ്റാൻ വേണ്ടിയാണ്. വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാഗമാണ് അല്ലാതെ ജീവിതമല്ല. ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.
കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. അതും എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രം. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്നാണ് അഭിനയിക്കുന്നത്. അതുപോലെ ബോഡി ഷെയ്മിങ് കമന്റിടുന്നവരോട്… അവർ ചിലപ്പോൾ ഐശ്വര്യ റായി ആയിരിക്കും. എനിക്ക് ദൈവം തന്നത് ഇങ്ങനെയാണ്. മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്യാൻ എനിക്ക് നിർവാഹമില്ല. അതുകൊണ്ട് തന്നെ അത്തരം കമന്റുകൾ ഞാൻ വിട്ടു എന്നും രേണു പറയുന്നു.
കൊല്ലം സുധിയുടെ വരുമാനത്തിലായിരുന്നു രേണുവും മക്കളും കഴിഞ്ഞിരുന്നത്. നടന്റെ വരുമാനത്തോടെ അനാഥമായ കുടുംബത്തിന് സന്നദ്ധ സംഘടനയാണ് വീട് വെച്ച് നൽകിയത്. മക്കളുടെ വിദ്യാഭ്യാസം 24 ന്യൂസ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.
content highlight: kollam-sudhi-wife-renu-reacted