സ്ത്രീകളുടെ കഴുത്തില്‍ കാണപ്പെടുന്ന ചുളിവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പ്രത്യേകിച്ച് നാല്‍പ്പതുകളിലാണ് വെല്ലുവിളിയാവുന്നത്. സ്ത്രീകളില്‍ പലപ്പോഴും നാല്‍പ്പതുകള്‍ക്ക് ശേഷമാണ് ചുളിവുകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അത് നിങ്ങളെ എപ്പോഴും യൗവ്വനത്തിലേക്ക് എത്തിക്കുന്നു.
കഴുത്തിലെ ചുളിവുകള്‍
കഴുത്തിലെ ചുളിവുകള്‍ പലപ്പോഴും കഴുത്തില്‍ കാണപ്പെടുന്ന നേര്‍ത്ത വരകളാണ്. ചര്‍മ്മത്തിലെ ഇലാസ്തികതയും കൊളാജനും നഷ്ടപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും ചര്‍മ്മത്തില്‍ ചുളിവുണ്ടാക്കുന്നത്. അത് മാത്രമല്ല സൂര്യതാപം, പുകവലി, മോശം ഇരുത്തം എന്നിവയെല്ലാം ഇത്തരത്തില്‍ ചുളിവുകളിലേക്ക് എത്തുന്നു. കൂടാതെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പോലും ഇത്തരം ചുളിവുകള്‍ വര്‍ദ്ധിപ്പിക്കും. ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
സാലിസിലിക് ആസിഡ്
കഴുത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാലിസിലിക് ആസിഡ് കഴുത്തില്‍ പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ മികച്ച എക്‌സ്‌ഫോളിയന്റ് ഗുണങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല ഇത് ചര്‍മ്മത്തെ കൂടുതല്‍ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കുകയും അത് കൂടാതെ അകാല വാര്‍ദ്ധക്യത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ നല്ലൊരു മോയ്‌സ്ചുറൈസര്‍ അതിന് ശേഷം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ചുളിവുകളെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മോയ്സ്ചറൈസര്‍ പുരട്ടുക
ചര്‍മ്മത്തില്‍ എപ്പോഴും മോയ്‌സ്ചുറൈസര്‍ പുരട്ടുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൊളാജന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സാധിക്കും. ചര്‍മ്മത്തിന്റെ വീക്കം തടയുന്നതിനും ഏറ്റവും മികച്ചതാണ് എപ്പോഴും മോയ്‌സ്ചുറൈസര്‍. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് മോയ്‌സ്ചുറൈസര്‍ വളരെ മികച്ചതാണ്. ഇതെല്ലാം തന്നെ ആന്റി-ഏജിംഗ് ഗുണങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തിന് മൃദുവും ചെറുപ്പവും നല്‍കുന്നു.
ഭക്ഷണക്രമത്തിലെ മാറ്റം
ഭക്ഷണക്രമത്തിലെ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാവുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് നല്ലതാണ്. അതിനായി മധുരക്കിഴങ്ങ്, കാരറ്റ്, ചീര, സിട്രസ് പഴങ്ങള്‍, സരസഫലങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ കഴിക്കണം. അത് മാത്രമല്ല ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത് കൂടാതെ വാല്‍നട്ടിലും ഫ്‌ളാക്‌സ് സീഡുകളിലും കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
content highlight : prevent-neckline-wrinkles-4-key-tips