ഇന്ന് ജീവിതശൈലികളും കൊണ്ട് ചെറുപ്പക്കാരില്‍ പോലും മുടി കൊഴിച്ചിലും അകാലനരയും ശക്തമായിക്കൊണ്ടിരിക്കുകയാണ്. മുടി കൊഴിച്ചില്‍ അകറ്റാനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ഷാംപൂ ഉപയോഗിച്ചാല്‍ ഫലം ലഭിക്കുകയില്ല. ശരിയായ വിധത്തില്‍ ഫലം ലഭിക്കണമെങ്കില്‍ കേശസംരക്ഷണം അനിവാര്യമാണ്. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയര്‍ മാസ്‌ക് പരിചയപ്പെടാം. തികച്ചും നാടന്‍ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്‌ക്, മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്.
ചേരുവകള്‍
വെളിച്ചെണ്ണ: 1/2 കപ്പ്
തേങ്ങാപ്പാല്‍: 1/2 കപ്പ്
നെല്ലിക്കാ എണ്ണ: 2 ടേബിള്‍സ്പൂണ്‍
ഷിക്കാക്കായ് പൊടി: 2 ടേബിള്‍സ്പൂണ്‍
ഉലുവ: 1 ടേബിള്‍സ്പൂണ്‍ (രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
കറിവേപ്പില: 10-12 ഇലകള്‍
ചെമ്പരത്തി പൂക്കള്‍: 5-6 പൂക്കള്‍
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത ഉലുവ, കറിവേപ്പില, ചെമ്പരത്തി പൂക്കള്‍ എന്നിവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, നെല്ലിക്കാ എണ്ണ, ഷിക്കാക്കായ് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് അരച്ച പേസ്റ്റ് മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാറിയതിന് ശേഷം, ഈ മിശ്രിതം മുടിയുടെ വേര് മുതല്‍ അറ്റം വരെ നന്നായി പുരട്ടുക. 30-45 മിനിറ്റ് വരെ മാസ്‌ക് മുടിയില്‍ വയ്ക്കുക. അതിനുശേഷം, ചെറുചൂടുവെള്ളത്തില്‍ മാസ്‌ക് കഴുകി കളഞ്ഞ് സാധാരണ പോലെ ഷാംപൂ ചെയ്യുക.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് മുടിയില്‍ തേച്ചൂ നോക്കൂ, മുടി സോഫ്റ്റ് ആകും, തിളങ്ങുംആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് മുടിയില്‍ തേച്ചൂ നോക്കൂ, മുടി സോഫ്റ്റ് ആകും, തിളങ്ങും
content highlight : Try this hair mask for hair loss