ജമ്മു കശ്മീരിലെ ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് 4-5 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗം, സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് എന്നിവര്‍ സംയുക്തമായി തിരിച്ചില്‍ നടത്തിയത്. തുടർന്ന് ആയുധധാരികളായ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന കണ്ടെത്തിയെന്നും. ശക്തമായ വെടിവയ്പ്പ് നടന്നെന്നുമാണ് റിപ്പോര്‍ട്ട്.
STORY HIGHLIGHT: encounter between security forces and terrorists