ശ്രീകുമാറിനെതിരായി അടുത്തിടെ ഒരു നടി കൊടുത്ത പരാതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ഭാര്യയും നടിയുമായ സ്നേഹ പ്രതികരിച്ചിരുന്നു. കുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നായിരുന്നു സ്നേഹ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്നേഹ മനസു തുറന്നത്.
”കഴിഞ്ഞ ദിവസം അഭിമുഖം നൽകിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, വൈകിപ്പോയി എന്ന് പലരും പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഈ കേസ് അത്ര എളുപ്പമല്ല. നിവിൻ പോളി പ്രതികരിച്ചത് പോലെ എന്തുകൊണ്ട് ശ്രീ ആദ്യം തന്നെ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിച്ചു. ഓരോ കേസിനും ഓരോന്നിന്റേതായ രീതികളുണ്ട്. എല്ലാ കേസുകളും ഒരുപോലെ ആവണമെന്നില്ല. എല്ലാ കേസുകളിലും വന്നിട്ടുള്ള വകുപ്പുകൾ ഒന്നാകണമെന്നില്ല. ചിലർക്ക് അപ്പോൾ തന്നെ അത് പറയാൻ പറ്റുമായിരിക്കും. ചിലർക്ക് ഒരാഴ്ച കഴിഞ്ഞായിരിക്കും പ്രതികരിക്കാൻ സാധിക്കുക. ചിലർക്ക് മാസങ്ങളെടുക്കും. ചിലർക്ക് പ്രതികരിക്കാനേ സാധിക്കില്ല”, എന്ന് സ്നേഹ ശ്രീകുമാർ പറഞ്ഞു.
content highlight: Sneha Sreekumar