ഏറെ ശ്രദ്ധിക്കപ്പെട്ട മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. രണ്ടാമതായി എത്തുന്ന ചിത്രം ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള സിനിമകളുടേയും ബുക്കിംഗ് റെക്കോർഡുകളെ മറികടന്നിരിക്കുകയാണ്. എങ്ങും ‘എമ്പുരാൻ’ ആവേശം നിറയുന്നതിനിടെ ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥികള്‍ക്കും ഈ ആവേശത്തോടൊപ്പം നിൽക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി.
എസ് എബ്രോഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാൻ അവസരം ഒരുക്കിയതറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്സിറ്റി കോളേജിലെ മലയാളികളും ആവശ്യം ഉന്നയിച്ചതോടെ അവർക്കും ഫസ്റ്റ് ഷോ കാണാൻ അവസരം ഒരുക്കിയതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എസ് എബ്രോഡിന്‍റെ സാരഥികളെല്ലാം കടുത്ത മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ ബംഗ്ലൂരിലും കേരളത്തിലുമുള്ള ഇവരുടെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാണ് കമ്പനി അവസരമൊരുക്കിയിരിക്കുന്നത്.
എസ് എബ്രോഡിൽ നിന്ന് പുറം രാജ്യങ്ങളിൽ പഠിക്കുന്നതിനായി പോയിട്ടുള്ള എംബിബിഎസ് വിദ്യാർത്ഥികളടക്കമുള്ളവർക്കും ഇത്തരത്തിൽ ചിത്രം കാണുന്നതിനായി അവസരമൊരുക്കിയിട്ടുണ്ട്. ശ്രീനു അനിത ശ്രീകുമാർ, ശരത് കൃഷ്ണൻ എംആർ, ഡോ.ബിനോള്‍ബിൻ സോളമൻ, ഡോ. അശ്വൻ ഷാജി തുടങ്ങിയവരാണ് എസ് എബ്രോഡിന്‍റെ സാരഥികള്‍.
content highlight: Empuraan movie