വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയിൽ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്ന ഒരു വടക്കൻ പ്രണയ പർവ്വത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പർശിയായ സംഗീതവും കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
എ – വൺ സിനി ഫുഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം എ – വൺ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണൻ മാഷ്, കുമാർ സുനിൽ, ശിവജി ഗുരുവായൂർ, രാജേഷ് പറവൂർ, ജെൻസൺ ആലപ്പാട്ട്, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാൽ നായർ ,അനുപമ വി .പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിർവഹിച്ചിരിക്കുന്നു.
STORY HIGHLIGHT: oru vadakkan pranaya parvam trailer