പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം ഏവരും വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഈ ചിത്രം പുറത്തിറങ്ങുന്ന അതിനോടൊപ്പം തന്നെ മലയാള സിനിമയിൽ ഇത്രത്തോളം വലിയ ബജറ്റിൽ ഒരു സിനിമ എത്തിയിട്ടില്ല എന്ന് പലരും ഒരേപോലെ പറയുമ്പോഴും സിനിമയുടെ ബജറ്റ് പറയാൻ തയ്യാറാവാത്ത വ്യക്തിയായിരുന്നു മോഹൻലാൽ . ഒപ്പം തന്നെ പൃഥ്വിരാജ് ഹോളിവുഡ് ലെവലിൽ എടുത്ത ഈ സിനിമയ്ക്ക് എത്ര രൂപയാണ് ബജറ്റ് എന്ന് ഇതുവരെയും പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നില്ല അതേപോലെതന്നെ ആന്റണി പെരുമ്പാവൂരും ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല
എന്നാൽ ഇപ്പോൾ ചിത്രത്തിന് എത്ര രൂപ ചിലവ് വന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗോകുലം ഗോപാലൻ. നിലവിൽ ഇതുവരെ സിനിമയ്ക്ക് ചെലവായിരിക്കുന്നത് 180 കോടി രൂപയാണ് പ്രമോഷൻ ഇല്ലാതെയാണ് ഈ ഒരു തുക പ്രമോഷൻ കൂടി ഉൾപ്പെടുമ്പോൾ തുക 200 കോടിയുടെ മുകളിലേക്ക് എത്തുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോൾ ചിത്രത്തിന്റെ ഏകദേശം ബജറ്റ് ആണ് പുറത്തുവന്നിരിക്കുന്നത് പൃഥ്വിരാജും മോഹൻലാലും ഒക്കെ പറയാൻ മടിച്ച ആ ബജറ്റ് വളരെ വ്യക്തമായ രീതിയിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗോകുലം ഗോപാലൻ
ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ടാവുമെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് ഒന്നാം ഭാഗത്തിൽ വിവേക് ഒബ്റോയ് വന്നതുപോലെ രണ്ടാം ഭാഗത്തിൽ ഏതെങ്കിലും പ്രധാനപ്പെട്ട ഒരു നടൻ ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത് അതേസമയം ഫഹദ് ഫാസിൽ സിനിമയിൽ ഇല്ല എന്ന് നടൻ പ്രതിരോധ തന്നെ തുറന്നു പറയുകയും ചെയ്തു സിനിമയിലെ ഇല്ലുമിനാലിറ്റിയുടെ അർത്ഥമെന്തെന്ന് പറയില്ല എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത് ഒരുപാട് സസ്പെൻസുകൾ ഒളിപ്പിച്ച അബ്രാം ഖുറേഷിയുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് കേരളക്കര മുഴുവൻ