Movie News

പർദ്ദ’യിലെ ​ഗോപി സുന്ദറിന്‍റെ ​ഗാനം എത്തി; പ്രധാന വേഷത്തിൽ അനുപമ പരമേശ്വരൻ | anupama-parameswaran-movie-paradha-song

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പർദ്ദ

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന പർദ്ദ എന്ന ചിത്രത്തിന്റെ പുതിയ ​ഗാനം റിലീസ് ചെയ്തു. ​ഗോപി സുന്ദർ സം​ഗീതം നൽകിയ ​ഗാനത്തിന്റെ മലയാളം വെർഷൻ എഴുതിയിരിക്കുന്നത് ദീപക് രാമകൃഷ്ണനാണ്. കെ.കെ. നിഷാദും ശ്വേത സോമസുന്ദരനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പർദ്ദ.

പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ വടി സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പർദ്ദ’യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയായിരുന്നു.

രോഹിത് കോപ്പുവാണ് ‘പർദ്ദ’യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്ക്രിപ്റ്റ് ഡോക്ടറായി പ്രവർത്തിച്ചു. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു.

content highlight: anupama-parameswaran-movie-paradha-song