സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ഏഴംഗസമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക ജനറല്‍സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് സിനിമാ ലൊക്കേഷനുകളില്‍ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്ന് കൊച്ചിയില്‍ പ്രഖ്യാപനം നടത്തിയത്. ലൊക്കേഷനുകളിലെ ലഹരിമരുന്ന് ഉപയോഗം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധിത ലഹരിമരുന്നുകളുടെ വ്യാപനം സിനിമാമേഖലയില്‍ പടരുന്നത് തടയുകയാണ് ഇത്തരം സമിതി രൂപവത്കരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും. ഓരോ സിനിമാ സെറ്റുകളിലും രൂപവത്കരിക്കുന്ന ജാഗ്രതാസമിതിയില്‍ ആ സിനിമയുടെ സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍ബന്ധമായും അംഗങ്ങളാകണം. ഇതിനുപുറമേ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍പ്പെടെ സമിതിയില്‍ ഉള്‍പ്പെടുത്തും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക ഭാരവാഹികള്‍ നേരത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയിരുന്നു. കൊച്ചി സിറ്റി എക്‌സൈസ് കമ്മിഷണറുടെ സാന്നിധ്യത്തിലാണ് ഫെഫ്ക ജനറല്‍സെക്രട്ടറി ജാഗ്രതസമിതി രൂപവത്കരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
STORY HIGHLIGHT: fefka committee