ഒരു വര്‍ഷത്തിന് മുൻപേ പ്രഖ്യാപനം നടന്ന ചിത്രമാണ് ദ ടെസ്റ്റ്. നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്പോര്‍ട്സ് ഡ്രാമയായ ടെസ്റ്റ് റിലീസിനൊരുങ്ങുകയാണ്. വൻ താരനിര തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 4നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നത്.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. 2024 ജനുവരിയില്‍ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നെങ്കിലും റിലീസ് നീണ്ടുപോകുകയായിരുന്നു. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍. ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍.
STORY HIGHLIGHT: test movie trailer netflix