ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തിൻെറ ഓരോ അപ്ഡേറ്റിനായും ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറുമായി എത്തിയിരിക്കുകയാണ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പങ്കുവെച്ചു. ഏപ്രില്‍ 10 ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഡിനോ ഡെന്നിസ് തന്നെയാണ്. മാസ് ക്ലാസി ലുക്കിൽ മമ്മൂക്കയെത്തിയ ട്രെയിലറിൽ ഗൗതം വാസുദേവൻ മോനോനും നിറഞ്ഞ് നിൽക്കുന്നുണ്ട്. മാസ് ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്‍ റിലീസിന് മണിക്കൂറുകൾ അവശേഷിക്കയാണ് മമ്മൂക്കയുടെ ‘ബസൂക്ക’ ട്രെയ്‌ലർ എത്തിയിരിക്കുന്നത്.
സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയായ ബസൂക്കയിൽ തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.
STORY HIGHLIGHT: bazooka official trailer