താരനെ അകറ്റാന്‍ വിവിധ വഴികൾ ഉണ്ട്. ഇവയിൽ പലതും പ്രകൃതിസംരക്ഷണപരവും, ചിലത് എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്നതുമായതാണ്.
ഒന്ന്
ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.
രണ്ട്
കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
മൂന്ന്
നല്ലൊരു മോയിസ്ചറൈസിങ് ഷാംമ്പൂ ഉപയോഗിക്കുന്നതും താരനെ അകറ്റാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്
ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.
അഞ്ച്
വെളിച്ചെണ്ണയ്ക്ക് ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇവ ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
ആറ്
ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
content highlight: tips-to-get-rid-of-dandruff