ബേസിൽ ജോസഫും ടൊവിനോ തോമസും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവരുടെ സന്തോഷങ്ങളും തമാശകളും പ്രേഷകർ ഒരുപോലെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ എമ്പുരാൻ പ്രമോഷനിടെ ടൊവിനോയെ ടിനോവ എന്ന് മാറി വിളിച്ചിരിക്കുകയാണ് ഗോകുലം ഗോപാലൻ. ഇത് ബേസിലിനോട് വിളിച്ചു പറയൂ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റാണ് വെെറൽ.
ടൊവിനോയെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും ബേസിൽ പാഴാക്കില്ലെന്നും ബേസിലിന് കോളായി എന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ആദ്യ ഭാഗമായ ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് എമ്പുരാൻ സിനിമയുടെ പ്രദർശനം ആരംഭിച്ചത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
content highlight: Empuraan movie