Movie News

എമ്പുരാൻ ഉറപ്പായും ഒരു മികച്ച സിനിമയാകും: ആശംസകളുമായി സൽമാൻ ഖാൻ | Salman Khan

സിക്കന്ദറിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം

എല്ലാ സിനിമകളും നല്ലതാണെന്ന് പറയാനാകില്ലെന്ന് നടൻ സല്‍മാന്‍ ഖാന്‍. ഒരുപാട് ചിത്രങ്ങള്‍ സൗത്തിൽ റിലീസ് ചെയ്യുന്നുണ്ടെന്നും എന്നാല്‍, അതെല്ലാം മികച്ച വിജയം നേടുന്നില്ലെന്നും നടന്‍ പറഞ്ഞു.

പൃഥ്വിരാജ് ചിത്രമായ എമ്പുരാനും സൽമാൻ ആശംസകൾ അറിയിച്ചു. ഒരു നടനെന്ന നിലയിൽ മോഹൻലാൽ സാറിനെ തനിക്ക് ഇഷ്ടമാണെന്നും സൽമാൻ ഖാൻ പറഞ്ഞു. ‘സിക്കന്ദറി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒരു നടനെന്ന നിലയില്‍ മോഹൻലാൽ സാറിനെ എനിക്ക് ഇഷ്ടമാണ്. പൃഥ്വിരാജാണ് എമ്പുരാൻ സംവിധാനം ചെയ്യുന്നത്, അതൊരു മികച്ച ചിത്രമായിരിക്കുമെന്ന് എനിക്കറിയാം. സിക്കന്ദറിന് ശേഷം ജാട്ടും വരുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമ സാങ്കേതികമായി ഏറെ പുരോഗതി കൈവരിച്ചവരാണ്’. അവര്‍ മറ്റെവിടെനിന്നെങ്കിലും കഥകളോ ആശയങ്ങളോ സ്വീകരിക്കില്ല. അവര്‍ സ്വന്തം കഥകള്‍ സിനിമകളാക്കുന്നു. അങ്ങനെയാണെങ്കിലും ദക്ഷിണേന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ സിനിമകളും നല്ലതല്ല. ദക്ഷിണേന്ത്യയിലും എല്ലാ ആഴ്ചയും രണ്ടോ മൂന്നോ സിനിമ പുറത്തിറങ്ങുന്നു. പക്ഷേ, അവയെല്ലാം വിജയിക്കുന്നില്ല. നിങ്ങള്‍ നല്ല സിനിമകള്‍ ചെയ്താല്‍ അത് വിജയിക്കും എന്നതാണ് എല്ലായിടത്തെയും മന്ത്രം’, സൽമാൻ ഖാൻ പറഞ്ഞു.

content highlight: Salman Khan