കൗമാരക്കാർക്കിടയിൽ വിഷാദ രോഗ ബാധിതരുടെ എണ്ണം ദൈന്യന്തിനം വർധിക്കുന്നതായി പഠനം. രാത്രി വൈകിയുള്ള ഉറക്കമാണ് ഇന്ന് ഈ വിഭാഗത്തിലെ ആളുകൾ ഇഷ്ടപ്പെടുന്നത്. വിഷാദമെന്ന് രോഗാവസ്ഥയ്ക്ക് കാരണവും ഇതു തന്നയാണെന്ന് ഗവേഷകർ അടിവരയിടുന്നു. യുകെയിലെ സറേ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.
ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ വൈകി ഉറങ്ങുന്നവരില്‍ അതൊരു സ്വഭാവിക ജൈവിക പ്രവണതയാണ്. ഈ ജൈവിക പ്രവണത തടസപ്പെടുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴാണ് വൈകി ഉറങ്ങുന്നവരില്‍ വിഷാദം പലപ്പോഴും ട്രിഗര്‍ ആവുകയെന്ന് പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ പറയുന്നു.
38 പേര്‍ മാത്രമാണ് രാവിലെ നേരത്തെ ഉണരാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇവര്‍ മോര്‍ണിങ് ക്രോണോടൈപ്പ് പ്രവണത പ്രകടമാക്കി. 256 പേര്‍ ഒരു ഇന്റര്‍മീഡിയറ്റ് സ്ലീപ്-വേക്ക് സൈക്കിള്‍ ഉള്ളവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം 20ന് താഴെയായതിനാല്‍ ക്രോണോടൈപ്പുകള്‍ ഇത്തരത്തിലായതില്‍ അതിശയിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൗമാരത്തിന്‍റെ അവസാനത്തിൽ ആളുകൾ ലേറ്റ്- ക്രോണോടൈപ്പിലേക്ക് വീഴാൻ സാധ്യതയുണ്ട്. അതേസമയം മോര്‍ണിങ് ക്രോണോടൈപ്പിലേക്ക് പിന്നീട് തിരിച്ചു വരാനും സാധ്യതയുണ്ട്.
വിഷാദരോഗ സാധ്യതയും ക്രോണോടൈപ്പും തമ്മിലുള്ള ബന്ധം ലഘൂകരിക്കുന്നതിന് ചില ടെക്നിക്കുകള്‍ പരിശീലിക്കാം.
മൈൻഡ്ഫുൾനെസ്
മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് വൈകി ഉറങ്ങുന്നവരില്‍ വിഷാദത്തിന്‍റെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. വികാരങ്ങളെയും ചിന്തകളെയും ലേബൽ ചെയ്യാനുള്ള കഴിവ് പരിശീലിച്ചെടുക്കേണ്ടതാണ്.
ഉറക്കത്തിന്‍റെ ഗുണനിലവാരം
മികച്ച ഉറക്കം ക്ഷീണം, അശ്രദ്ധ, മനസ്സിന്റെ അലഞ്ഞുതിരിയൽ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, ഇത് ആളുകൾക്ക് വർത്തമാനകാലത്ത് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് അനുവദിക്കുന്നു.
ഡയറ്റിന്‍റെ പ്രശ്നമാണെന്ന് കരുതി നിസാരമാക്കി, 40 കാരിയില്‍ ഒടുവില്‍ സ്ഥിരീകരിച്ചത് ആമാശയ കാന്‍സര്‍
മദ്യപാനം
മദ്യത്തിന്റെ ഉപഭോഗവും ഒരു പ്രധാന മധ്യസ്ഥ ഘടകമാണ്. രാത്രി വൈകി ഉറങ്ങുന്നവരില്‍ മദ്യപിക്കാനുള്ള പ്രവണത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. മദ്യപാനം കുറയ്ക്കുന്നത് വിഷാദ സാധ്യത കുറയ്ക്കും.
സാമൂഹിക ബന്ധങ്ങള്‍
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് ആളുകളില്‍ വിഷാദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
content highlight: Study about depression