മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ഇന്നലെ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിനെതിരെ ക്യാന്‍സര്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
എമ്പുരാന്റെ ട്രെയിലർ റിലീസിനുശേഷം ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ട്രെയിലറിൽ ഒരു കുട്ടി എമ്പുരാനെ എന്ന സോങ് പാടുന്നത് കേൾക്കാം. അത് കേട്ട ഉടൻ പൃഥ്വിരാജ് എക്സൈറ്റഡാകുന്നതും അടുത്തിരുന്ന നടൻ ടൊവിനോയോട് എന്തോ പറയുന്നതും കേൾക്കാം. എന്നാൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. പക്ഷെ പൃഥ്വിരാജിന്റെ ലിപ് മൂവ്മെന്റ് ഡീകോഡ് ചെയ്ത ചില ആരാധകർ എന്റെ മോളാണ് പാടിയത് എന്നാണ് പൃഥ്വിരാജ് പറയുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു.
പക്ഷെ മകളും എമ്പുരാന്റെ ഭാഗമാണെന്ന് പൃഥ്വിരാജ് എവിടെയും ഒരു സൂചനയായി പോലും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് പ്രേക്ഷകർ അത് വിശ്വസിച്ചതുമില്ല. പക്ഷെ ആരാധകരുടെ ഊഹം ശരിയായിരുന്നു. എമ്പുരാനെ എന്ന പാട്ടിൽ ആദ്യം കേൾക്കുന്ന കുട്ടിയുടെ ശബ്ദം അത് പൃഥ്വിരാജിന്റെ മകൾ അലംകൃതയുടേതാണ്.
മകൾക്ക് സംഗീതത്തിൽ വാസനയുണ്ടെന്നത് പൃഥ്വിരാജ് ഇതുവരെയും എവിടേയും പറഞ്ഞിട്ടില്ല. അലംകൃത പിന്നണി പാടിയ വിവരം എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന പിന്നണി പാടാനുണ്ടായ കാരണവും ദീപക് ദേവ് വിശദീകരിച്ചു.
എമ്പുരാനെ എന്ന സോങ് ലൂസിഫറന്റെ എന്റ് ടൈറ്റിൽസിൽ വന്ന സോങ്ങായിരുന്നു. ആ പാട്ട് വെച്ച് തന്നെ എമ്പുരാൻ തുടങ്ങണമെന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുടെ ആദ്യ ഗാനം തന്നെ എമ്പുരാനെ എന്നാക്കിയത്. ആ പാട്ടിന്റെ രണ്ട് വരി മാത്രമാണ് ട്രെയിലറിൽ ഇട്ടത്. അത് ആളുകൾ നന്നായി അക്സപ്റ്റ് ചെയ്തു. ആ പാട്ട് പടത്തിന്റെ തുടക്കത്തിൽ വെച്ചപ്പോഴും ഒരു ഗൂസ്ബംസ് മൊമന്റ് കിട്ടി.
എമ്പുരാനെ എന്ന ഹമ്മിങ് വെച്ചാണ് എനിക്ക് എമ്പുരാൻ എന്ന ഡെഫിനിഷൻ ക്രിയേറ്റ് ചെയ്യാൻ പറ്റിയത്. അതുപോലെ മറ്റൊരു ഇന്ററസ്റ്റിങ്ങായ കാര്യം കൂടിയുണ്ട്. എമ്പുരാനെ എന്ന പാട്ടിന്റെ ആദ്യ വരികൾ പടത്തിൽ കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. ഇനി അത് ഒളിപ്പിച്ച് വെക്കേണ്ട ആവശ്യമില്ല. ഒരു ഇംഗ്ലീഷ് സോങ് എന്നതിലേക്ക് ചർച്ചകൾ പോയിരുന്നു.
അതിന് ഒരു ഡെമോ വേണമല്ലോ. അത് ഞാൻ പാടി. ഇതൊരു പെൺകുട്ടിയുടെ ശബ്ദത്തിലായാൽ എങ്ങനെയുണ്ടാകും എന്ന രീതിക്ക് ചിന്തിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ എന്റെ രണ്ട് മക്കളുടെ സഹായമാണ് ഞാൻ തേടാറുള്ളത്. പക്ഷെ അവർ ബോംബെയിലാണ് പഠിക്കുന്നത്. അതുകൊണ്ട് പ്രാർത്ഥനയെ വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആ കുട്ടി വളരെ അത്ഭുതകരമായി പാടി. റെക്കോർഡിങ് കഴിഞ്ഞപ്പോൾ പ്രാർത്ഥന തന്നെയായിരുന്നു ബെസ്റ്റ് ചോയിസെന്ന് എനിക്ക് മനസിലായി. പൃഥ്വിക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതുപോലെ പാട്ട് ഇറങ്ങിയപ്പോൾ മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടു. എമ്പുരാൻ സോങ് കുട്ടിയുടെ വോയിസിൽ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനാണ്.
എട്ടോ, പത്തോ വയസുള്ള കുട്ടി പാടിയാൽ മതിയെന്ന് തീരുനിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അലംകൃതയെ കൊണ്ട് ഒന്ന് പാടിപ്പിച്ച് നോക്കാമെന്ന്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് അലംകൃത കൂടുതലായും കേൾക്കുന്നത്. എമ്പുരാനെയെന്ന് പാടി വരുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയില്ലെന്ന് പൃഥ്വി പറഞ്ഞു. പക്ഷെ അലംകൃത പാടി കഴിഞ്ഞപ്പോൾ ഞാനും അത്ഭുതപ്പെട്ടു. കാരണം ഇമോഷൻസ് ഉൾപ്പടെ ഞാൻ ഒറ്റ തവണയെ പറഞ്ഞ് കൊടുത്തുള്ളു.
പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെയാണ് ഒറ്റയടിക്ക് പാട്ടും പഠിച്ചു ഇമോഷനും കിട്ടി. അഞ്ച് മിനിറ്റിനുള്ളിൽ പാടി അവസാനിപ്പിച്ചു. ആ അച്ഛന്റെ മോളായതുകൊണ്ടാകും എന്നാണ് ദീപക് ദേവ് പറഞ്ഞത്.
content highligh: prithvirajs-daughter-alankrita-empuraan song