ജാസ്മിൻ ജാഫറിനെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ തുടങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു.
ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.
ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്
ബിഗ് ബോസിനു ശേഷവും മുൻപത്തെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് ജാസ്മിൻ. ഇപ്പോളിതാ വ്ലോഗറായ ശ്രുതി അനിൽകുമാറിന്റെ വിമർശനത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
ജാസ്മിനും ഗബ്രിയും ഒന്നിച്ചു നടത്തിയ തായ്‍ലന്റ് യാത്രയുടെ വീഡിയോയ്ക്കു താഴെയായിരുന്നു വിമർശനം. ഇരുവരും ബസില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടുത്ത സീറ്റില്‍ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ജാസ്മിന്‍ തന്റെ വീഡിയോയില്‍ പകർത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് ശ്രുതി വിമർശനം ഉന്നയിച്ചത്. മറ്റൊരാളുടെ അനുമതി ഇല്ലാതെ അവരുടെ ദൃശ്യങ്ങള്‍ പകർത്തുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ കമന്റ്.
”ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. പലർക്കും സിവിക് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വിഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നോർക്കുക. ജാസ്മിൻ എന്ന കോണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇതു പറയുന്നത്”, ശ്രുതി കമന്റ് ബോക്സിൽ കുറിച്ചു.
ശ്രുതിയുടെ വിമർശനത്തോട് പൊസിറ്റീവായാണ് ജാസ്മിൻ പ്രതികരിച്ചത്. ”നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണമായും അംഗീകരിക്കുന്നില്ല. പക്ഷേ ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഞാൻ ചെയ്തതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, ലോകത്തെ വിശാലമായി മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ളതായിരുന്നില്ല ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ. ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. മുൻപത്തേക്കാൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊരു ആരോഗ്യപരമായ വിമർശനമായി എടുക്കുന്നു. കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കും”, എന്നാണ് ജാസ്മിൻ മറുപടി നൽകിയത്.
content highligh: vlogger-criticized-jasmin-jaffar