റെയിൽവെയിൽ മെഗാ റിക്രൂട്ട്മെന്റ്. 9,970 ഒഴിവുകൾ ഉണ്ട്. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം
ഒഴിവുകൾ എങ്ങനെ
സെൻട്രൽ റെയിൽവേ – 376, ഈസ്റ്റ് സെൻട്രൽ റെയിൽവേ – 700, ഈസ്റ്റ് കോസ്റ്റ് റെയിൽവേ – 1,461, ഈസ്റ്റേൺ റെയിൽവേ – 768, നോർത്ത് സെൻട്രൽ റെയിൽവേ – 508, നോർത്ത് ഈസ്റ്റേൺ റെയിൽവേ – 100, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ – 521, നോർത്തേൺ റെയിൽവേ – 679, നോർത്ത് വെസ്റ്റേൺ റെയിൽവേ – 989, സൗത്ത് സെൻട്രൽ റെയിൽവേ – 568, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ – 796, സൗത്ത് ഈസ്റ്റേൺ റെയിൽവേ – 510, സൗത്ത് ഈസ്റ്റേൺ റെയിൽവേ – 759, സൗത്ത് വെസ്റ്റേൺ റെയിൽവേ – 885, മെട്രോ റെയിൽവേ കൊൽക്കത്ത – 225 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത അറിയാം
പത്താം ക്ലാസ് പാസായിരിക്കണം. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ / ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക്കൽ (ഡീസൽ), ഹീറ്റ് എഞ്ചിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് എന്നീ ട്രേഡുകളിൽ അംഗീകൃത എൻസിവിടി/ എസ്‌സിവിടി സ്ഥാപനത്തിൽ നിന്ന് ഐഐടി പാസായിരിക്കണം. അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഉയർന്ന പ്രായപരിധി 30 വയസും. കമ്പ്യൂട്ടർ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രേഖ പരിശോധനകളും മെഡിക്കൽ പരീക്ഷയും നടത്തും.
അപേക്ഷ ഫീസ് 500 രൂപയാണ്. സ്ത്രീകൾ/ ഇബിസി/ എസ്‌സി/ എസ്ടി/ വിമുക്തഭടൻ/ട്രാൻസ്‌ജെൻഡർ / ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് 250 രൂപയായിരിക്കും ഫീസ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത് ഇങ്ങനെ
ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. CEN 2025 -അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്മെന്റിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ നൽകി അക്കൗണ്ട് ലോഗിൻ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നൽകാം. അതിനുശേഷം ആവിശ്യമായ രേഖകളും സമർപ്പിക്കണം. തുടർന്ന് ഫീസ് അടച്ച് അപേക്ഷ ഫോം സബ്മിറ്റ് ചെയ്യാം.
content highlight: massive-hiring-for-9-970-assistant-loco-pilot-positions