Beauty Tips

ഹെയര്‍ സ്ട്രെയ്റ്റനര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിലെങ്കിൽ പണി കിട്ടും | Hair straightner

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ് ചൂട്

നീട്ടിയും ചുരുട്ടിയുമൊക്കെ മുടി സ്റ്റൈല്‍ ചെയ്യുന്നത് നമ്മുടെ മൊത്തത്തിലുള്ള ലുക്ക് തന്നെ മാറ്റുമെന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിച്ച് മുടി ഇത്തരത്തില്‍ സ്റ്റൈല്‍ ചെയ്യുന്നത് മുടിക്ക് അമിതമായി ചൂട് ഏല്‍ക്കാനും മുടിയുടെ സ്വഭാവികത നഷ്ടമാകാനും കാരണമാകും.
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു ഘടകമാണ് ചൂട്.

ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്ന് ഉണ്ടാകുന്ന ചൂട് മുടിയുടെ ഉപരിതലത്തെ ബാധിച്ചേക്കാം. ഹെയര്‍ സ്‌ട്രെയ്റ്റനര്‍ മാത്രമല്ല, സൂര്യ പ്രകാശവും മുടിയുടെ ആരോഗ്യം മോശമാക്കും. സൂര്യപ്രകാശത്തില്‍ നിന്നുള്ള യുവി രശ്മികള്‍, പ്രത്യേകിച്ച് യുവിഎ, യുവിബി രഷ്മികള്‍ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണകളെ ഇല്ലാതാക്കും. ഇത് മുടി വരണ്ടതും പെട്ടെന്ന് പൊട്ടിപോകാനും കാരണമാകും.
ഹെയര്‍ സ്റ്റൈലിങ്ങും സൂര്യപ്രകാശവും മുടിയെ എങ്ങനെ ബാധിക്കുന്നു

സ്റ്റൈലിങ് ഉപകരണങ്ങൾ മുടിയില്‍ ആവര്‍ത്തിച്ചു ചെയ്യുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും, മുടിയുടെ സാധാരണ ഈർപ്പം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടിയിലും തലയോട്ടിയിലും സൂര്യപ്രകാശം ഏൽക്കുന്നത് വരൾച്ചയ്ക്ക് കാരണമാകും, ഇത് മുടി കൊഴിച്ചിൽ, അറ്റം പിളർപ്പ്, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഹീറ്റ് സ്റ്റൈലിങ് മുടിയിലെ പ്രോട്ടീൻ ബോണ്ടുകളിൽ മാറ്റം വരുത്തുന്നു, കൂടാതെ അൾട്രാവയലറ്റ് രശ്മികൾ പ്രോട്ടീന്റെ തുടർച്ചയായ ദുർബലത വർധിപ്പിക്കുകയും കാലക്രമേണ മുടി ദുർബലമാകാൻ കാരണമാവുകയും ചെയ്യും. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് മുടിയുടെ നിറം മങ്ങലിലേക്ക് നയിക്കാം, പ്രത്യേകിച്ച് കളർ ചെയ്ത മുടിയിൽ എന്നാല്‍ ഹീറ്റ് സ്റ്റൈലിങ് ചിലപ്പോൾ മുടിയുടെ ഊർജ്ജം കാലക്രമേണ കുറയ്ക്കാം. സൂര്യപ്രകാശം കൂടാതെ ചൂടുവെള്ളത്തില്‍ മുടി കഴുകുന്നതും അവയുടെ സ്വാഭാവികത തടസ്സപ്പെടുത്താം. ഇത് മുടി ചുരുണ്ടതും പരുക്കനുമാക്കും. സ്റ്റൈലിങ്ങില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മുടി സംരക്ഷിക്കാം

ഒരു പ്രൊട്ടക്റ്റന്റ് ഉപയോഗിക്കുന്നത് ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള ആഘാതം കുറയ്ക്കും. ഇത് മുടിയുടെ ഈര്‍പ്പവും സ്വാഭാവികതയും നിലനിര്‍ത്താന്‍ സഹായിക്കും. ഹീറ്റ് സ്റ്റൈലിങ്ങിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് മുടിയുടെ ഉപരിതലം സംരക്ഷിക്കാന്‍ സഹായിക്കും.  വെയിലത്ത് തൊപ്പിയോ സ്കാർഫോ ധരിക്കുന്നത് മുടിയിലും തലയോട്ടിയിലും സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് സംരക്ഷണം നൽകും. യുവി ഫിൽട്ടറുകളുള്ള ലീവ്-ഇൻ കണ്ടീഷണറുകൾ അല്ലെങ്കിൽ സെറമുകൾ മുടിയിൽ സൂര്യപ്രകാശം ഏൽക്കുന്നതിന്റെ ആഘാതം കുറയ്ക്കും.
മുടിയിൽ ഈർപ്പം നിലനിർത്തുക. ഡീപ്പ് കണ്ടീഷനിങ് ട്രീറ്റ്‌മെന്റുകൾ, ഹെയർ മാസ്കുകൾ, അല്ലെങ്കിൽ കറ്റാർവാഴ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ ഇവ അടങ്ങിയ ലൈറ്റ്‌വെയ്റ്റ് സെറമുകൾ എന്നിവ പുരട്ടുന്നത് മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് മുടിയുടെ മൃദുത്വം സംരക്ഷിക്കും. ആല്‍ക്കഹോള്‍ അടങ്ങിയ ഹെയല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാം ചില ഹെയര്‍ ഉല്‍പന്നങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് വരൾച്ച വർധിപ്പിക്കും. ശരീരത്തിനെന്ന പോലെ മുടിക്കും ജലാംശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളം/ദ്രാവകം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

content highlight: Hair straightner