Movie News

ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ; ‘ആഭ്യന്തര കുറ്റവാളി’യിലെ ആദ്യ ഗാനം പുറത്ത്| aabhyanthara-kuttavaali-song

നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി എന്റെർറ്റൈനെറാണെന്നാണ് വിവരം

ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. “പുരുഷലോകം ” എന്ന ​ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് മുത്തുവാണ്‌. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി എന്റെർറ്റൈനെറാണെന്നാണ് വിവരം. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും നിർവഹിക്കുന്നു. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.

സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് : ബിജിബാൽ, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോർ : രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

content highlight: aabhyanthara-kuttavaali-song