മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രസാദിനെ ആരും മറക്കാൻ ഇടയില്ല. സംവിധായകന്‍ ഖാലിദ് റഹ്‌മാനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡ്രൈവറായ പ്രസാദിനെ പരിചയപ്പെടുത്തുന്നതിൽ അത് പല മാധ്യമങ്ങളും പിന്നോക്കം പോയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം എന്തുകൊണ്ട് പിന്നീട് സിനിമകളില്‍ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഖാലിദ് റ്ഹമാന്‍ ഇപ്പോള്‍. ‘ആരും വിളിച്ചില്ല ചേട്ടാ’ എന്നായിരുന്നു ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് റഹ്‌മാന്‍ പറഞ്ഞത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘മഞ്ഞുമ്മല്‍ ബോയ്‌സ് പോലൊരു സിനിമയില്‍, നമുക്ക് ഏറെ ഇഷ്ടപ്പെട്ടവരുടെ കൂടെ, ഒരു സിനിമയ്‌ക്കൊപ്പം മുഴുവന്‍ സമയമവും ഭാഗമാവുക എന്നത് നല്ല രസമുള്ള കാര്യമാണ്. നല്ല ടെക്‌നീഷ്യന്‍സാണ് നമ്മളെ സംവിധാനം ചെയ്യുന്നതും ക്യാമറയില്‍ പകര്‍ത്തുന്നതും. കംഫര്‍ട്ട് സോണാണ്, അവരെ പൂര്‍ണമായി വിശ്വസിക്കാനും കഴിയും. നമ്മുടെ പെര്‍ഫോമന്‍സ് മോശമായാല്‍ അവരത് ചൂണ്ടിക്കാണിക്കുകയും ചെയ്യും.
നമുക്ക് സീനില്ലാത്ത സമയത്ത് പുറത്തോ കാരവാനിലോ കാത്തിരിക്കുക എന്നതാണ് അഭിനയത്തെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും ബോറടിപ്പിക്കുന്ന,ബുദ്ധിമുട്ടുള്ള കാര്യം. പണി നടക്കുന്ന ഒരു സ്ഥലത്ത് പണിയില്ലാതെ ഇരിക്കുന്നത് ബുദ്ധിമുട്ടാണല്ലോ,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു. അഭിനയത്തിനായി ഇറങ്ങിതിരിക്കാന്‍ പ്ലാന്‍ ഇല്ലെങ്കിലും ഏതെങ്കിലും രസകരമായ വേഷങ്ങള്‍ വന്നാല്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: khalid Rahman