എമ്പുരാന്‍ സിനിമയുടെ ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. പൃഥ്വിരാജും ഞങ്ങളും ഒറ്റക്കെട്ടായാണ് സിനിമയെടുത്തത് . മോഹന്‍ലാലിന് സിനിമയുടെ കഥ കൃത്യമായി അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് തങ്ങള്‍ മറുപടി പറയേണ്ടതില്ലെന്നും ആന്‍റണി പറഞ്ഞു. ലൂസിഫറിന്‍റെ മൂന്നാംഭാഗം വരുമെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
എമ്പുരാന്‍ സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ആരെയും ഭയന്നല്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു. മേജര്‍ രവിയുടെ വാദം ആന്‍റണി പെരുമ്പാവൂര്‍ തള്ളി. എമ്പുരാന്‍റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മറുപടിയില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ല. രണ്ടുമിനിറ്റ് എഡിറ്റ് ചെയ്ത് നീക്കി, ഇന്നുതന്നെ എഡിറ്റഡ് സിനിമ ഇറങ്ങുമെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ല. സമ്മര്‍ദത്തിന്‍റെ പേരിലല്ല എഡിറ്റിങ് നടത്തിയതെന്നും ആന്‍റണി വ്യക്തമാക്കി.
അതേസമയം എമ്പുരാനിൽ 24 വെട്ടുകൾ. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ പുറത്തുവന്ന റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പ്രകാരം അതിൽ കൂടുതൽ രംഗങ്ങൾ റീ എഡിറ്റിന് വിധേയമായിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.
content highlight: antony-perumbavoor about empuraan