Movie News

‘പൃഥ്വിരാജ് സൃഷ്ടിച്ചിരിക്കുന്നത് ചരിത്രം, അഭിമാനം തോന്നുന്നു’: വിവാദങ്ങൾക്കിടെ പ്രതികരിച്ച് സുപ്രിയ | supriya-menon-says-about-prithviraj

ആകെ 2.08 മിനിറ്റ് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്

വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് എമ്പുരാന്റെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. സ്വരൂപ കര്‍ത്ത, കെ.റോഷ്‌നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷന്‍, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ചിത്രം കണ്ട് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍ട്ടിഫൈ ചെയ്തത്. ആകെ 2.08 മിനിറ്റ് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്. മാറ്റങ്ങളുമായി പുതിയ പതിപ്പ് നാളെ തിയറ്ററുകളിൽ എത്തും.

അതിനിടെ  പൃഥ്വിരാജിന്റെ ഭാ​ര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 200 കോടി ക്ലബ്ബിൽ എത്തിയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. ഈ സന്തോഷം പങ്കുവച്ചാണ് സുപ്രിയയുടെ സ്റ്റോറി. പൃഥ്വിരാജ് സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണെന്നും അഭിമാനം തോന്നുന്നുവെന്നും സുപ്രിയ കുറിച്ചിരിക്കുന്നു.

അതേസമയം എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്തുവന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദികാർഡിൽ നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡും മാറ്റിയിട്ടുണ്ട്.

വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. കാറിന്റെ നെയിം ബോര്‍ഡ് മാറ്റുകയും എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. ടിവി ന്യൂസ് ദൃശ്യങ്ങളും മാറ്റി. മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി.

കൂടാതെ സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി. ദേശീയ പതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്’ എന്നാക്കി. മൊഹ്‌സീനെ കൊല്ലുന്ന സീന്‍ മാറ്റി.

content highlight: supriya-menon-says-about-prithviraj

Latest News