മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സര്‍പ്രൈസ് ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടീം എമ്പുരാന്‍. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ് അത്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്. ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്‍റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്തത്. പ്രണവ് ചിത്രത്തില്‍ ഉണ്ട് എന്ന കാര്യം എമ്പുരാന്‍ ആദ്യ ദിന പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ പ്രതിനായകന്‍ ആരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ ഭാവന ചെയ്തിരുന്നില്ല.
അതേസമയം എമ്പുരാന്‍ സിനിമയുടെ ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പൃഥ്വിരാജും ഞങ്ങളും ഒറ്റക്കെട്ടായാണ് സിനിമയെടുത്തത് . മോഹന്‍ലാലിന് സിനിമയുടെ കഥ കൃത്യമായി അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് തങ്ങള്‍ മറുപടി പറയേണ്ടതില്ലെന്നും ആന്‍റണി പറഞ്ഞു. ലൂസിഫറിന്‍റെ മൂന്നാംഭാഗം വരുമെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
എമ്പുരാന്‍ സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ആരെയും ഭയന്നല്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു. മേജര്‍ രവിയുടെ വാദം ആന്‍റണി പെരുമ്പാവൂര്‍ തള്ളി. എമ്പുരാന്‍റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മറുപടിയില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ല. രണ്ടുമിനിറ്റ് എഡിറ്റ് ചെയ്ത് നീക്കി, ഇന്നുതന്നെ എഡിറ്റഡ് സിനിമ ഇറങ്ങുമെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ല. സമ്മര്‍ദത്തിന്‍റെ പേരിലല്ല എഡിറ്റിങ് നടത്തിയതെന്നും ആന്‍റണി വ്യക്തമാക്കി.
അതേസമയം എമ്പുരാനിൽ 24 വെട്ടുകൾ. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ പുറത്തുവന്ന റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പ്രകാരം അതിൽ കൂടുതൽ രംഗങ്ങൾ റീ എഡിറ്റിന് വിധേയമായിട്ടുണ്ട്.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
content highlight: pranav-mohanlal-as-stephen-character-poster