Beauty Tips

നിങ്ങൾ തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ ?

ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് വളരെ നല്ലതാണ്. ചർമത്തിന് ഒരു ഫ്രഷ്നസ് നൽകാൻ ഇത് സഹായിക്കും. ചർമത്തിലെ കോശങ്ങൾക്ക് ആശ്വാസവും പുതുജീവനും നൽകും. അതെല്ലാം ചർമത്തിന്റെ ഗുണം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ചില ഗുണങ്ങൾ ഇതാണ്.

തണുത്ത വെള്ളത്തിൽ ദിവസവും മുഖം കഴുകുന്നതിലൂടെ തെളിച്ചവും മൃദുത്വവുമുള്ള ചർമം ലഭിക്കുന്നു. ചർമത്തിന്റെ ടെക്സ്ചർ സന്തുലിതമായി നിലനിർത്തുകയും സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.

ചർമത്തിന്റെ ദൃഢത നിലനിർത്താനും ചർമം തൂങ്ങാതിരിക്കാനും സഹായകരമാണ് തണുത്ത വെള്ളം. ഇതിലൂടെ പ്രായം കുറവ് തോന്നിക്കും.

തണുത്ത വെള്ളത്തിൽ കഴുകുമ്പോൾ ചർമം ദൃഢമാകുന്നതിനാൽ സൂര്യപ്രകാശത്തിലെ ദോഷകരമായ രശ്മികളെ പ്രതിരോധിക്കാൻ കൂടുതൽ കരുത്ത് ലഭിക്കുന്നു.

നീണ്ട ഉറക്കത്തിൽ നിന്നെഴുന്നേറ്റു കഴിഞ്ഞാൽ കണ്ണിന്റെ ചുറ്റിലും വീർത്തിരിക്കുന്നത് കാണാം. മുഖത്തിന്റെ ഛായ തന്നെ ഇതിലൂടെ മാറുന്നു. എന്നാല്‍ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ വീർമത പെട്ടെന്ന് ശമിക്കും.