Celebrities

‘യൂട്യൂബ് ചാനൽ ആരംഭിക്കാൻ കാരണം അഹാന; കൊറോണ കാലം അനുഗ്രഹമായി’: ദിയ കൃഷ്ണ | diya-krishna

നാല് വർഷത്തോളമായി യൂട്യൂബിൽ സജീവമാണ് ദിയ

കൊറോണ കാലം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നപ്പോൾ തങ്ങളുടെ കുടുംബത്തിന് അനുഗ്രഹമായിരുന്നെന്ന് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ. യൂട്യൂബിൽ സജീവമായത് എങ്ങനെയെന്ന് പറയുന്നതിനിടെ ആയിരുന്നു പരാമർശം. ദിയയുടേയും ഭർത്താവ് അശ്വിന്റെയും അടുത്ത സുഹൃത്തായ അഭിറാം കൃഷ്ണകുമാറിന്റെ യുട്യൂബ് ചാനലിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും. അഭിറാമിന്റെ ആദ്യത്തെ വ്ലോഗിൽ താൻ യൂട്യൂബ് ചാനൽ ആരംഭിക്കാൻ കാരണം ചേച്ചി അഹാനയാ‌ണെന്ന് ദിയ വെളിപ്പെടുത്തി.

”കൊറോണ കാലത്ത് ഒരു ദിവസം അമ്മു (അഹാന) ഞങ്ങള്‍ മാലി ദ്വീപില്‍ പോയ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു.എന്തിനാണ് ഈ കഷ്ടപ്പെടുന്നത്? അതെടുത്ത് യൂട്യൂബില്‍ ഇട്ടിട്ട് എന്ത് കിട്ടാനാണ് എന്നൊക്കെ ആയിരുന്നു അന്നു ഞാൻ ചിന്തിച്ചിരുന്നത്.
എന്നാൽ അതിൽ നിന്നും പൈസ വന്നപ്പോളാണ് യൂട്യൂബിൽ വീഡിയോ ഇട്ടാൽ പൈസ കിട്ടും എന്നൊക്കെ ഞാൻ അറിയുന്നത്. എനിക്കും ഒരു അക്കൗണ്ട് ഉണ്ടാക്കിത്തരുമോ എന്ന് ഞാൻ അമ്മുവിനോട് ചോദിച്ചു. നിനക്കും അക്കൗണ്ട് ഉണ്ടല്ലോ എന്ന് അമ്മു പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി. ജിമെയിൽ അക്കൗണ്ട് ഉള്ള എല്ലാവർ‌ക്കും യൂട്യൂബ് അക്കൗണ്ട് ഉണ്ടാകും എന്ന കാര്യം അപ്പോളാണ് ഞാൻ അറിഞ്ഞത്. അങ്ങനെയാണ് ഞാന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം അപ് ലോഡ് ചെയ്തത്. കൊറോണ സമയം എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് ഒരനുഗ്രഹമായിരുന്നു”, ദിയ കൃഷ്ണ പറഞ്ഞു.

നാല് വർഷത്തോളമായി യൂട്യൂബിൽ സജീവമാണ് ദിയ. ഒരു മില്യണിലേറെ സബ്സ്ക്രൈബേഴ്സും ചാനലിനുണ്ട്. ഓസി ടോക്കീസ് എന്നാണ് ദിയയുടെ ചാനലിന്റെ പേര്. തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ദിയ കൃഷ്ണ. പോയ വര്‍ഷമായിരുന്നു ദിയയുടെ വിവാഹം. അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ദിയയും അശ്വിനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ദിയയുടെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ചയായി മാറിയ മറ്റൊരു ദമ്പതിമാരുണ്ടാകില്ല. മികച്ചൊരു നര്‍ത്തകി കൂടിയാണ് ദിയ. താരത്തിന്റെ ഡാന്‍സ് റീലുകളും വൈറലായി മാറാറുണ്ട്. ദിയയുടെ സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കൃഷ്ണ സിസ്‌റ്റേഴ്‌സിലെ നാല് പേരുടേയും ചാനലുകളും ഹിറ്റാണ്. അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയ താരമാണ്.

content highlight: diya-krishna about youtube channel