Investigation

പേ വിഷബാധ പടരുന്നു: മൃഗശാലയില്‍ ഒരു കേഴമാന്‍ കൂടി പേ വിഷബാധയേറ്റ് ചത്തു; പരാക്രമങ്ങള്‍ക്കൊടുവില്‍ ഇന്നു പുലര്‍ച്ചയോടെയാണ് മാന്‍ ചത്തത്: കീപ്പര്‍മാര്‍ ഭീതിയില്‍ ? (എക്‌സ്‌ക്ലൂസിവ്)

പേ വിഷബാധയുടെ വ്യാപനം വെളിവാക്കിക്കൊണ്ട് തിരുവനന്തപുരം മൃഗശാലയില്‍ വീണ്ടും കേഴമാന്‍ ചത്തു. ഇന്ന് പുലര്‍ച്ചയോടെയാണ് രോഗം മൂര്‍ച്ഛിച്ച് ചത്തതെന്നാണ് വിവരം. സര്‍വ്വതും നിയന്ത്രണ വിധേയമെന്നും, മൃഗങ്ങള്‍ക്കും കീപ്പര്‍മാര്‍ക്കും പേ വിഷബാധ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന്അധികൃതര്‍ സമര്‍ദ്ധിക്കുമ്പോഴാണ് പേവിഷബാധയേറ്റ് വീണ്ടും ഒരു കേഴമാന്‍ ചാകുന്നത്. ഇതോടെ ഒരുകാര്യം ഉറപ്പിക്കാമെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. പേ വിഷബാധ കൂടുതല്‍ മൃഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഓരോ മൃഗങ്ങളായി പേ വിഷബാധയേറ്റ് ചാകാന്‍ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി കേഴമാനിന്റെ കൂട്ടില്‍ പേ പിടിപെട്ട മൃഗം മരണവെപ്രാളത്തില്‍ കാട്ടിക്കൂട്ടിയ പരാക്രമം ഭീതിപ്പെടുത്തുന്നതായിരുന്നു എന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. കൂടിന്റെ മ്പനിവേലിയില്‍ തലയിട്ടിടിച്ചും, കൂട്ടത്തിലുള്ള കേഴമാനുകളെ കടിച്ചും, ഇടിച്ചും മണ്ണില്‍ തലയിട്ട് ഇടിച്ചുമൊക്കെ വലിയ രീതിയില്‍ പരാക്രമം കാട്ടിയതിനു ശേഷമായിരുന്നു ചത്തത്. ഇതിന്റെ സലൈവ കൂട്ടിലും മറ്റു മൃഗങ്ങളിലേക്കും പറ്റിയിട്ടുണ്ട്. കൂടിനുള്ളില്‍ പേവിഷബാധയുടെ എല്ലാ സാധ്യതകളും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. എന്നാല്‍, കേഴമാന്‍ ചത്ത വിവരം പുറത്ത് അറിയിക്കാതെ വെച്ചിരിക്കുകയാണ് അധികൃതര്‍. ഇന്നു രാവിലെ ചത്ത കേഴമാനിന്റെ പോസ്റ്റുമോര്‍ട്ടം നടക്കും.

ചത്ത കേഴമാനിനെ പോസ്റ്റുമോര്‍ട്ടം നടത്താനായി മൃഗശാലാ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്. കേഴമാനുകളുടെ കൂട്ടിലേക്ക് കയറുന്ന കീപ്പര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷയും വലിയ വെല്ലുവിളിയാണ്. ജീവനില്‍ ഭയമുള്ളവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ, പേവിഷബാധയേറ്റ് ചത്ത കേഴമാനിനെ പോസ്റ്റുമോര്‍ട്ടത്തിനായ് കൂട്ടില്‍ നിന്നെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നിട്ടും, തങ്ങളുടെ ജോലിയുടെ ഭാഗമാണല്ലോ ഇതുമെന്ന ചിന്തയില്‍ മനസ്സില്ലാ മനസ്സോടെയാണ് ജഡം പുറത്തേക്കെടുക്കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞമാസം അഞ്ചിനാണ് മൃഗശാലയില്‍ പേ വിഷബാധയേറ്റ് ആദ്യമായി ഒരു കേഴമാന്‍ ചാകുന്നത്.

മൃഗങ്ങളില്‍ പേവിഷബാധ പിടിപെട്ടുവെന്ന വിവരം പുറത്തറിഞ്ഞതോടെ കീപ്പര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആന്റി റാബിസ് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വകുപ്പ് എടുത്തിട്ടുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. പ്രത്യേകിച്ച് കേഴമാനിന്റെയും മ്ലാവുകളെയും സൂക്ഷിക്കുന്ന കൂടുകളിലെ കീൂപ്പര്‍മാര്‍ക്കാണ് ആന്റി റാബിസ് വാക്‌സിന്‍ എടുപ്പിക്കുന്നത്. പേ വിഷബാധയേറ്റ മൃഗങ്ങളുമായി നേരിട്ട് ബന്ധമുള്ളവരായതു കൊണ്ടാണ് കീപ്പര്‍മാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നത്. എന്നാല്‍, ഇന്നത്തെ സംഭവത്തോടെ മൃഗശാലാ കീപ്പര്‍മാര്‍ അക്ഷരാത്ഥത്തില്‍ ഭയന്നിരിക്കുകയാണ്.

ഒന്നില്‍ നിന്നും രണ്ടിലേക്ക് പേ വിഷബാധയേറ്റുള്ള മരണം മൃഗങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. അഥ് ഇനിയും വര്‍ദ്ധിക്കാനേ സാധ്യതയുള്ളൂ. രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ വൈകിയാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായിരിക്കും മൃഗശാല സാക്ഷ്യം വഹിക്കുക. ഈ ഭീതിയാണ് കീപ്പര്‍മാരെ പിടികൂടിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മൃഗശാലയിലെ എല്ലാ കീപ്പര്‍മാര്‍ക്കും നിര്‍ബന്ധമായി പ്രതിരോധ കുത്തിവെയ്പ്പ് എടുപ്പിക്കുമോ എന്നാണ് അറിയേണ്ടത്. മൃഗശാലയിലെ മറ്റു മൃഗങ്ങള്‍ക്കും വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള രോഗമാണ് പേ വിഷബാധ.

കാരണം, ഒരേ സ്ഥലത്ത് കൂടുകളില്‍ കഴിയുന്നവയായതു കൊണ്ട് പടരാന്‍ ഇടയുണ്ട്. മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതെല്ലാം വിഫലമായിരിക്കുകയാണ് എന്നു വേണം കരുതാന്‍. മുന്‍ മൃഗശാലാ സൂപ്രണ്ടായിരുന്ന മുന്‍ ഡയറക്ടര്‍ക്ക് പൂച്ചയെ വളര്‍ത്തല്‍ കമ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിറയെ പൂച്ചകള്‍ പെറ്റു പെരുകിയിരുന്നു. വന്യ മൃഗങ്ങളെ പാര്‍പ്പിക്കുന്ന മൃഗശാലാ കോമ്പൗണ്ടില്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താന്‍ പാടില്ലെന്ന നിബന്ധന പാലിക്കാതെയായിരുന്നു അന്നത്തെ മൃഗശാലാ സൂപ്രണ്ടിന്റെ പൂച്ച വളര്‍ത്തല്‍ നടന്നത്്.

പെറ്റു പെരുകിയ പൂച്ചകളെല്ലാം ഇപ്പോള്‍ മൃഗശാലയ്ക്കുള്ളിലും കൂടുകളിലും യഥേഷ്ടം നടക്കുകയാണ്. ഇതുകൂടാതെ തെരുവു നായ്ക്കളും കൂടുതലാണ്. മൃഗശാലയ്ക്കുള്ളില്‍ വവ്വാലുകള്‍ ചേക്കേറിയിട്ടുള്ള വലിയ മരങ്ങളുമുണ്ട്. കൂട്ടില്‍ കഴിയുന്ന മൃഗങ്ങള്‍ക്ക് രോഗം പടരാന്‍ ഇടയാകുന്നത് വവ്വാലുകലില്‍ നിന്നോ, പൂച്ച, പട്ടി എന്നിവയില്‍ നിന്നോ ആണെന്ന വിലയിരുത്തല്‍ നേരത്തെ ുണ്ടായിരുന്നു. മുന്‍ സൂപ്രണ്ടിന്റെ പൂച്ച പ്രമേത്തെ കുറ്റപ്പെടുത്താനോ, തെറ്റാണെന്ന് പറയാനോ മടിയുള്ളതു കൊണ്ട്, രോഗം പടരാന്‍ കാരണം വവ്വാലാണെന്ന് ഉറപ്പിക്കുകയാണ് മൃഗശാലാ അധികൃതര്‍. എന്നാല്‍, വവ്വാലുകള്‍ തിന്നിട്ട് കൊണ്ടിടുന്ന പഴങ്ങളില്‍ നിന്നൊക്കെയാണ് രോഗം വരാന്‍ സാധ്യത.

പക്ഷെ, പൂച്ചയും പട്ടിയുമൊക്കെ എപ്പോഴും മൃഗശാലയുടെ കൂടുകളില്‍ കയറി ഇറങ്ങുന്നുണ്ട്. ഇത് ആര്‍ക്കും സംശയത്തിനു പോലും ഇഠ നല്‍കുന്നില്ല എന്നതാണ് കൗതുകം. മൃഗശാലയ്ക്കുള്ളില്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തിയിരുന്ന ജീവനക്കാരുടെ അനാശ്തയെ ചോദ്യം ചെയ്യാന്‍ എന്തുകതൊണ്ട് ആരും മുതിരുന്നില്ല എന്നതാണ് കീപ്പര്‍മാര്‍ ചോദിക്കുന്നത്. മുന്‍ ഡോക്ടര്‍ നല്‍കിയിട്ടു പോയ സംഭവാനയായിരുന്നു ക്ഷയരോഗം. മൃഗങ്ങള്‍ക്കെല്ലാം ക്ഷമയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, അതിനെതിരേ നടപടി എടുക്കാനാളില്ലാത്ത അവസ്ഥ. ഇപ്പോള്‍ ചൂട് കൂടുതലുള്ള സമയമാണ്. രോഗങ്ങള്‍ വേഗത്തില്‍ പിടിപെടാന്‍ സാധ്യത ഏറിയിട്ടുണ്ട്.

മൃഗങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ മൃഗശാലയില്‍ പ്രത്യേകം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പേവിഷബാധയേറ്റ് ഒരു കേഴ മാന്‍ കൂടി ചാകുന്നത്. രോഗം പിടിച്ചു കെട്ടാന്‍ അധികൃതര്‍ക്കായില്ലെങ്കില്‍ മൃഗശാലയില്‍ വരാന്‍ പോകുന്നത് വലിയ വിപത്തായിരിക്കുമെന്ന് മറന്നു പോകരുത്.

CONTENT HIGH LIGHTS; Rabies is spreading: Another deer dies of rabies at the zoo; The deer died this morning after a series of heroic efforts: Are the keepers in fear? (Exclusive)

Latest News