മലയാള സിനിമ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി എന്നത് ഇഷ്ടമുള്ള തീമിൽ സിനിമ എടുക്കാൻ പറ്റില്ല എന്നതാണ് അതിനു വലിയ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എമ്പുരാൻ എന്ന പൃഥ്വിരാജ് ചിത്രം.. മോഹൻലാൽ നായകനായ ഈ ചിത്രം ഇപ്പോൾ വിവാദങ്ങളുടെ കൂടെ നിലനിൽക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ എന്ന വ്യക്തിയെ എല്ലാവരും തേജോവദം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയ എന്ന ചോദ്യത്തിന് നടി ഷീല നൽകുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിനെ അങ്ങനെ ഒറ്റപ്പെടുത്തുമോ ഒന്നോ രണ്ടോ പേര് കിടന്നു കുരച്ചാൽ ഒറ്റപ്പെടുന്നതാണോ പൃഥ്വിരാജ്. ഞങ്ങളുടെ പൃഥ്വിരാജിനെ അങ്ങനെയൊന്നും ഞങ്ങൾ ഒറ്റപ്പെടുത്തി ഇല്ല ഇങ്ങനത്തെ ചെറിയ ചെറിയ വിഷയങ്ങൾക്ക് അമ്മ മറുപടി പറയേണ്ട കാര്യമുണ്ടോ.? പൃഥ്വിരാജ് അമ്മയിലെ അംഗമാണ് ഞങ്ങളിൽ ഒരാൾ അതുകൊണ്ടുതന്നെ ആരും അയാളെ ഒറ്റപ്പെടുത്തി ഇല്ല എന്നും ഷീല വ്യക്തമാക്കുന്നുണ്ട്. എമ്പുരാൻ സിനിമയെ പിന്തുണച്ചു തന്നെയാണ് ഷീല സംസാരിച്ചത്.
ആ സിനിമ മനോഹരമായി ചിത്രമാണ് എന്നും കുറച്ചു നടന്ന സംഭവങ്ങൾ മാത്രമല്ല സിനിമയിൽ ചേർത്തിട്ടുള്ളൂ എന്നും താരം ചോദിക്കുന്നുണ്ട് അതോടൊപ്പം ഒരു സിനിമ കഥ എഴുതി വെച്ചിരിക്കുകയാണ് എന്നും മകനോടൊപ്പം അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് ഷീല പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് . ഈ സിനിമയ്ക്ക് ഷീല നൽകുന്ന സപ്പോർട്ട് വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത്.