Health

ഫുഡ് അഡിക്ഷനും രോഗങ്ങളും അറിയാതെ പോകരുത്

ഭക്ഷണത്തോടുള്ള അമിതമായ ആകർഷണം അഥവാ ഭക്ഷണ ആസക്തി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അമിതമായി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഭക്ഷണ ആസക്തി മാനസികാരോഗ്യത്തെയും ബാധിക്കാൻ ഇടയാകും. ഇതുവഴി നമ്മുടെ ആരോഗ്യം മോശമാവുകയും പല രോഗങ്ങൾ നമുക്ക് ഉണ്ടാവുകയും ചെയ്യും ഇതിന് തുടക്കത്തിൽ തന്നെ മാറ്റുകയാണ് വേണ്ടത് എന്നാൽ എങ്ങനെയാണ് ഇത് നമ്മുടെ ജീവിതത്തിൽ നിന്നും തുടച്ചുമാറ്റുന്നത് എന്ന് നമുക്കും അറിയില്ല. അമിതമായ ഭക്ഷണം ആസക്തി നമുക്ക് നൽകുന്നത് വലിയ രോഗങ്ങൾ മാത്രമാണ് അതിൽ പ്രധാനപ്പെട്ടത് ക്യാൻസർ രോഗമാണ് ചില ആഹാരങ്ങളിൽ നിന്ന് തന്നെയാണ് ക്യാൻസർ കോശങ്ങൾ ശരീരത്തിലേക്ക് എത്തുന്നത്.

കാരണങ്ങൾ

വിഷാദം, ആശങ്ക തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ ഭക്ഷണത്തെ ഒരു ആശ്വാസമായി ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാറുണ്ട്. ഇതുവഴി പലരും ഫുഡ് അഡിക്ഷനിലേക്ക് എത്തിപ്പെടും.

പരിഹാരം

നിങ്ങളുടെ ഭക്ഷണ പതിവുകൾ നിരീക്ഷിക്കുകയും, നിങ്ങൾ ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുകയും ചെയ്യുക, നിങ്ങളുടെ ഭക്ഷണത്തോടുള്ള വികാരങ്ങളെക്കുറിച്ച് അവബോധം വളർത്തുക. പോഷകപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കും. ശരിയായ പദ്ധതികളും സഹായവും ഉപയോഗിച്ച് ഭക്ഷണ ആസക്തി മറികടക്കുന്നത് തികച്ചും സാധ്യമാണ്. കൂടുതൽ അറിയാൻ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.