‘എമ്പുരാൻ’ വിവാദത്തിൽ മുരളി ഗോപിയുടെ നിലപാട് എന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ തൻറെ കവർ പേജ് മാറ്റിയിരിക്കുകയാണ് മുരളി ഗോപി. മഷിയും തൂലികയും ഉൾപ്പെടുന്ന ചിത്രമാണ് പുതിയ കവർ ചിത്രം. വളരെ പെട്ടെന്ന് ഇത് വൈറലായി മാറുകയായിരുന്നു. സമ്മിശ്രമായ പ്രതികരണമാണ് ഇതിനെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘തൂലിക പടവാൾ ആക്കിയവൻ’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്.. മുന്നോട്ട്’, ‘വർഗീയതകെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം’ എന്നിങ്ങനെ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടത്. ‘ഇനിയും ഞാൻ എഴുതും’ എന്നല്ലേ പോസ്റ്റ് കൊണ്ട് അർഥമാക്കുന്നതെന്ന് എന്നും ചിലർ കുറിച്ചു.
മഷി തീർന്നു പോയോ, അതോ ഇനിയെന്തെഴുതണം എന്ന ചിന്തയാണോ?? അതോ മാപ്പെഴുതാനുള്ള തയ്യാറെടുപ്പിലോ?? അതുമല്ലെങ്കിൽ ഇതാണെന്റെ ആയുധം എന്ന് കാണിക്കലാണോ??? എന്നും കമൻ്റുകൾ ഉണ്ട്. എഴുതുക….കൂടെയുള്ളവരോട് പറയണം എഴുതിയത്, നിർമിച്ചത് ഒരു ചെറു കഷ്ണം പോലും വെട്ടിമാറ്റാതെ തിയേറ്ററിൽ അന്തസ്സോടെ ഓടിക്കാൻ കെൽപ്പുണ്ടെങ്കിൽ മാത്രം നിർമിച്ചാൽ മതി എന്ന്. അത് ആര് എതിർത്താലും എന്നിങ്ങനെ നീളുന്നു കമന്റുകൾ..
എമ്പുരാന്റെ റിലീസിനു പിന്നാലെ വ്യാപകമായ സൈബറാക്രമണമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിട്ടത്. എന്നാൽ, ‘എമ്പുരാൻ’ വിവാദത്തിൽ ഖേദപ്രകടനത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി തയാറായിരുന്നില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു. അതിനിടയിലാണ് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്
Content Highlight: Murali Gopi new fb post