ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ വിധി കർത്താക്കളായി എത്തിയ നായികാനായകൻ റിയാലിറ്റി ഷോയിലൂടെയാണ് നന്ദു ആനന്ദ് ശ്രദ്ധേയനാകുന്നത്.റിയാലിറ്റി ഷോയിൽ വിജയിയായില്ലെങ്കിലും സിനിമയിൽ നിന്നുള്ള അവസരങ്ങൾ നന്ദുവിനെ തേടി എത്തി.
ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് നന്ദു അഭിനയിച്ചത്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്ന ഉദ്ദേശമാണ് നന്ദുവിനുള്ളത്. കൂടാതെ പ്രൊഡക്ഷൻ പ്രോജക്ട് ഡിസൈനിങ് എന്നിവയ്ക്കായി സിനിമാരസ പ്രൊഡക്ഷൻ എന്നൊരു മീഡിയ പ്രൊഡക്ഷൻ കമ്പനിയും നന്ദുവിനുണ്ട്.
നന്ദു ആനന്ദ് വിവാഹിതനായി. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ ജീവിതസഖി. ഗോള്‍ഡ്, ഡയമണ്ട് ബിസിനസുമായി സജീവമാണ് കല്യാണി. ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയത്.
അതിന് ശേഷമായി വിവാഹവിരുന്നും നടത്തിയിരുന്നു. സെറ്റും മുണ്ടുമായിരുന്നു കല്യാണിയുടെ വേഷം. അധികം ആഭരണങ്ങളൊന്നുമില്ലാതെ സിംപിള്‍ ബ്രൈഡ്. മുണ്ടും നേര്യതുമായിരുന്നു നന്ദുവിന്റെ വേഷം. നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ഇവരെല്ലാം ആഘോഷമാക്കുകയായിരുന്നു.
Content Highlight: Nandhu Anand wedding